Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2026 08:59 IST
Share News :
കോഴിക്കോട് / പാലക്കാട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് ടവർ തകർന്നതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന പ്ലാറ്റ്‌ഫോം നവീകരണ ജോലികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ട്രെയിൻ സർവീസുകളിൽ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തിയതായി പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. കണ്ണൂർ - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിദിന പാസഞ്ചർ ട്രെയിനുകൾ ജൂലൈ 19 മുതൽ ജൂലൈ 26 വരെ വെസ്റ്റ്ഹിൽ (WH) സ്റ്റേഷൻ കേന്ദ്രീകരിച്ചായിരിക്കും സർവീസ് നടത്തുക.
ഭാഗികമായി റദ്ദാക്കിയ സർവീസുകൾ (Short Termination & Origination):
ട്രെയിൻ നമ്പർ 56632 കണ്ണൂർ - കോഴിക്കോട് പ്രതിദിന ട്രെയിൻ (CAN - CLT DAILY): ജൂലൈ 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ഈ ട്രെയിൻ കോഴിക്കോടിന് പകരം വെസ്റ്റ്ഹില്ലിൽ (West Hill) സർവീസ് അവസാനിപ്പിക്കും (Short Terminated).
ട്രെയിൻ നമ്പർ 56617 കോഴിക്കോട് - കണ്ണൂർ പ്രതിദിന ട്രെയിൻ (CLT - CAN DAILY): ജൂലൈ 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ഈ ട്രെയിൻ കോഴിക്കോട് സ്റ്റേഷന് പകരം വെസ്റ്റ്ഹില്ലിൽ നിന്ന് മാത്രമായിരിക്കും സർവീസ് ആരംഭിക്കുക (Short Originated).
കഴിഞ്ഞ ജൂലൈ 9-ന് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് ടവർ തകരുകയും, തുടർന്ന് സുരക്ഷ മുൻനിർത്തി ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. നിലവിൽ പ്ലാറ്റ്‌ഫോമിലെ അവശിഷ്ടങ്ങൾ മാറ്റുന്നതിനും ഉപരിതലം പൂർണ്ണമായി നന്നാക്കി ട്രെയിൻ ഗതാഗതത്തിന് സജ്ജമാക്കുന്നതിനുമുള്ള അടിയന്തര ജോലികൾ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരികയാണ്.
ഈ നവീകരണ ജോലികൾ ജൂലൈ 26-ഓടെ പൂർത്തിയാകുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന ഈ താൽക്കാലിക ക്രമീകരണത്തോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.