Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക നാളികേര ദിനത്തിൽ സ്കൂളിൽ കുട്ടികൾക്കായി കൃഷി വികസന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.

02 Sep 2026 20:02 IST

santhosh sharma.v

Share News :

വൈക്കം: ലോക നാളീകേര ദിനാഘോഷത്തിന്റെ ഭാഗമായി ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചെമ്മനത്തുകര ഗവൺമെന്റ് യു.പി സ്കൂളിൽ കുട്ടികൾക്കായി നാളികേര കൃഷി വികസന സന്ദേശ സദസ്സ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡൻ്റ് ടി. എം മജീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു സ്കൂൾ അങ്ങണത്തിൽ തെങ്ങിൻ തൈ നട്ട് ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ആർ.എം ചൈതന്യ നാളികേരദിന സന്ദേശം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, വാർഡ് മെമ്പർ ദീപ ബിജു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നാളികേര ദിന സന്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്ര പ്രദർശനവും നടന്നു. പി ടി എ ഭാരവാഹികളും രക്ഷിതാക്കളും കുട്ടിയും അടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News