Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുകുടുംബത്തിന്റെ ദര്‍ശനത്തിരുനാള്‍ മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രം.

18 Jan 2025 18:52 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുകുടുംബത്തിന്റെ ദര്‍ശന തിരുനാളിനോടുനുബന്ധിച്ചു നടന്ന മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രമായി. കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി ആയിരകണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ പങ്കെടുത്തു. തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് പുതിയ പള്ളിയങ്കണത്തില്‍ നിന്നും പ്രദക്ഷിണമാരംഭിച്ചു. സ്ഥാനവസ്ത്രങ്ങളണിഞ്ഞു ദര്‍ശനസമൂഹം പ്രദക്ഷിണത്തില്‍ പങ്കെടുത്തു. പഴയപള്ളിയിലെത്തി ഇവിടെനിന്നും മാതാവിന്റെ തിരുസ്വരൂപമെടുത്തു പള്ളിചുറ്റി പുതിയ പള്ളിയിലെത്തി പ്രദക്ഷിണം സമാപിച്ചതോടെ തിരുസ്വരൂപം പുതിയപള്ളിയില്‍ പ്രതിഷ്ടിച്ചു. തുടര്‍ന്ന് വലിയപള്ളി വികാരി ഫാ.തോമസ് ആനിമൂട്ടില്‍ സമാപനാശീര്‍വാദം നല്‍കി. തുടര്‍ന്ന് ഗാനമേള നടന്നു. പ്രധാന തിരുനാള്‍ ഇന്നും നാളെയുമായി ആഘോഷിക്കും. തിരുകുടുംബത്തിന്റെ അനുഗ്രഹം തേടി ആയിരകണക്കിന് വിശാസികള്‍ ഈ ദിവസങ്ങല്‍ താഴത്തുപള്ളിയിലെത്തും. ക്രൈസ്തവ ദേവാലയങ്ങളില്‍ ചരിത്ര പാരമ്പര്യം ഏറേയുള്ള ദേവാലയമാണ് താഴത്തുപള്ളി. ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതാണെങ്കിലും കടുത്തുരുത്തി പള്ളിയില്‍ പ്രധാന തിരുനാളായി ആഘോഷിക്കുന്നത് തിരുകുടുംബത്തിന്റെ ദര്‍ശനതിരുനാളാണ്. പാലാ രൂപതയില്‍ ഏറ്റവും വലിയ ദര്‍ശന സമൂഹമുള്ളതും കടുത്തുരുത്തിയിലാണ്. തിരുകുടുംബത്തിന്റെ ദര്‍ശനതിരുനാള്‍ ദിനങ്ങളില്‍ താഴത്തുപള്ളിയിലെത്തുന്നവര്‍ അനുഗ്രഹാശീസുകള്‍ ഏറ്റുവാങ്ങിയാണ് കടുത്തുരുത്തിയില്‍ നിന്നും മടങ്ങുന്നതെന്ന് വിശ്വാസികളും സാക്ഷ്യപെടുത്തുന്നു. എ ഡി നാലാം നൂറ്റാണ്ട് മുതല്‍ കടുത്തുരുത്തിയില്‍ ക്രൈസ്തവ സമൂഹമുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ഇന്ന് രാവിലെ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന. വൈകൂന്നേരം നാലിന് ടി.ജെ. ജ്വവല്ലറി ജംഗ്ഷനില്‍ 50 പേരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം ആരംഭിക്കും. അഞ്ചിന് തിരുനാള്‍ കുര്‍ബാന, സന്ദേശം - ഫാ.ഏബ്രഹാം കുഴിമുള്ളില്‍, 6.30 ന് പട്ടണപ്രദക്ഷിണം ആരംഭിക്കും. ഇടവകാംഗങ്ങളായ വൈദീകര്‍ പ്രദക്ഷിണത്തിന് കാര്‍മികത്വം വഹിക്കും, എട്ടിന് കാവല്‍മാലാഖയുടെ കുരിശുപള്ളിക്ക് മുമ്പില്‍ പ്രദക്ഷിണസംഗമം, തുടര്‍ന്ന് ലദീഞ്ഞ്, പ്രസംഗം - റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, തുടര്‍ന്ന് പ്രദക്ഷിണം പുതിയ പള്ളിയിലെത്തുന്നതോടെ സമാപനാശീര്‍വാദം, കപ്ലോന്‍ വാഴ്ച്ച, ഒമ്പതിന് ചെണ്ടമേളം, ലൈറ്റ് ഷോ, ആകാശ വിസ്മയം. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, 9.30 ന് തിരുനാള്‍ റാസ - ഫാ.അഗസ്റ്റിന്‍ കണ്ടത്തിക്കുടിലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.മാത്യു പന്തിരുവേലില്‍, ഫാ.ജോണ്‍ കുഴികണ്ണില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. റവ.ഡോ. ജേക്കബ് താന്നിക്കാപ്പാറ തിരുനാള്‍ സന്ദേശം നല്‍കും. 12 ന് പ്രസുദേന്തി വാഴ്ച്ച, തുടര്‍ന്ന് പ്രദക്ഷിണം, വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ.മാത്യു കുരിശുംമൂട്ടില്‍, ആറിന് ശ്ലീവാവന്ദനം, റംശാ, സന്ദേശം - ആര്‍ച്ച ബിഷപ്പ് മാര്‍ തോമസ് തറയില്‍, തുടര്‍ന്ന് തിരുനാള്‍ സ്മരണിക സമര്‍പണം ആര്‍ച്ച് ബിഷപ്പ് നിര്‍വഹിക്കും. 7.30 ന് മെഗാഷോ. സമാപനദിനമായ 20 ന് രാവിലെ ആറിന് ഇടവകയിലെ പരേതര്‍ക്കായി പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് സിമിത്തേരി സന്ദര്‍ശനം, 7.30ന് പുതിയപള്ളിയില്‍ വിശുദ്ധ കുര്‍ബാന.




Follow us on :

More in Related News