Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 20:55 IST
Share News :
ചാവക്കാട്:കടപ്പുറം മത്സ്യഭവനിൽ ഉദ്യോഗസ്ഥരെ ഉടൻ നിയമിക്കണമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി.കടപ്പുറം ഗ്രാമപഞ്ചായത്തിലെ ആശ്വാസ കേന്ദ്രത്തിന് തൊട്ട് ലക്ഷങ്ങൾ ചെലവിൽ പണികഴിപ്പിച്ച് കടപ്പുറത്ത് തിങ്ങിപാർക്കുന്ന മത്സ്യതൊഴിലാളികൾക്ക് വേണ്ടി,നിർമ്മിച്ച മത്സ്യഭവൻ കെട്ടിടം വർഷങ്ങളായി ബന്ധപ്പെട്ടവരുടെ അനാസ്ഥ മൂലം കാട് കയറി ഉദ്യോഗസ്ഥർ ഇല്ലാതെ പൂട്ടിക്കിടക്കുകയാണ്.പൂട്ടിക്കിടക്കുന്ന മത്സ്യഭവനും,പരിസരവും കാടുപിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.ആയിരക്കണക്കിന് മത്സ്യതൊഴിലാളികൾ തിങ്ങിപാർക്കുന്ന കടപ്പുറം പഞ്ചായത്തിൽ നല്ല രീതിയിലുള്ള ഒരു മത്സ്യഭവൻ ഉണ്ടായിട്ട് മത്സ്യ തൊഴിലാളികൾക്ക് പ്രയോജനപ്പെടുത്തുവാൻ ഫിഷറീസ് ഡിപ്പാർട്ട് മെന്റിനോ,സർക്കാറിനോ സാധിക്കുന്നില്ല.കടപ്പുറം പഞ്ചായത്തിലുള്ള മത്സ്യതൊഴിലാളികൾ,അനുബന്ധ തൊഴിലാളികൾ,ഉൾനാടൻ മത്സ്യതൊഴിലാളികൾ,മത്സ്യ കർഷകർ,മത്സ്യതൊഴിലാളി വനിതകൾ,ഹാർബർ തൊഴിലാളികൾ,ബീച്ച് തൊഴിലാളികൾ,ഉൾപ്പെടെ മത്സ്യതൊഴിലാളി മേഖലയിൽ പെട്ട മുഴുവൻ ആളുകളും ക്ഷേമനിധി സംഖ്യ അടക്കുവാനും മറ്റു ആനുകൂല്യങ്ങൾക്കും 10 കിലോമീറ്റർ ഉള്ള ചാവക്കാട് ഫിഷറീസ് ഓഫീസിലേക്കും,8 കിലോമീറ്റർ ഉള്ള ഏങ്ങണ്ടിയൂർ ഫിഷറീസ് ഓഫീസിലക്കോ പോകേണ്ട ഗതികേടിലാണ്.കടപ്പുറം പഞ്ചായത്തിലുള്ള മത്സ്യഭവനിൽ അടിയന്തരമായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് വേണ്ട നടപടി ഫിഷറീസ് ഡിപ്പാർട് മെന്റും,കേരള സർക്കാരുമെടുക്കണമെന്ന് സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.