Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എന്‍എസ്‌എസ് നിലപാട് ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കൽ; ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

02 Oct 2025 22:33 IST

santhosh sharma.v

Share News :

കോട്ടയം: വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവ സംരക്ഷിക്കുകയാണ് എന്‍എസ്‌എസ് നിലപാടെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്‌എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള 112 -ാമത് വിജയദശമി നായര്‍ മഹാസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമദൂരത്തില്‍ കഴിയുന്ന എന്‍എസ്‌എസിനെ കമ്മ്യൂണിസ്റ്റും, കോണ്‍ഗ്രസും, ബിജെപിയുമാക്കാന്‍ ആരും ശ്രമിക്കരുതെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്‌എസ് ഇക്കാലമത്രയും അതിശക്തമായ എതിര്‍പ്പുകളെ അതിജീവിച്ചാണു വളര്‍ന്നുവന്നതെന്നും മാന്യമായി പ്രവര്‍ത്തിക്കുന്ന എന്‍എസ്‌എസിനെ കേവലം ലാഭേശ്ച കണ്ട് നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരിംതിരിയിലായിരുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളെ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ എല്ലാവരേയും ഒരുമിച്ച്‌ നിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയിരുന്നു. അന്നൊന്നും ഉണ്ടാകാത്ത വിഷയമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെന്നും എന്‍എസ്‌എസ് ജാതി തിരിച്ച്‌ ഒന്നും കാണുന്നില്ലെന്നും വിശ്വാസങ്ങൾക്ക് പോറല്‍ ഏല്‍പിക്കുന്ന രീതിയില്‍ ഗവണ്‍മെന്റ് വന്നപ്പോൾ എന്‍എസ്‌എസ് മാത്രമാണ് ശബ്ദമുയര്‍ത്തിയതെന്നും സുകുമാരൻ നായർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്

ഇപ്പോഴും സുപ്രീം കോടതിയില്‍ കേസ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ മുന്‍ കാലങ്ങളിലെ പോലെ ആചാര അനുഷ്ടാനങ്ങള്‍ ദേവസ്വം ബോര്‍ഡ് സംരക്ഷിച്ചു വരുന്ന സന്ദര്‍ഭത്തില്‍ ശബരിമലയില്‍ വികസനം കൂടി വേണം. അതിന് ആശയതലത്തില്‍ കൂടിയാലോചന വേണമെന്നു സര്‍ക്കാര്‍ പ്രതിനിധിയായ ദേവസ്വം മന്ത്രി വന്നു പറഞ്ഞപ്പോള്‍ വിശ്വാസവും, ആചാരവും, അനുഷ്ടാനവും നിലനിര്‍ത്തണമെന്നാണ് എന്‍എസ്‌എസ് പറഞ്ഞത്. അതിന് വേണ്ടിയാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ സംഗമത്തില്‍ എന്‍എസ്‌എസ് പ്രതിനിധി പങ്കെടുത്തതെന്നും,എന്നാല്‍ ഈ വിഷയം രാഷ്ട്രീയ വല്‍ക്കരിക്കാനാണ് ശ്രമം നടക്കുന്നതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം എന്‍എസ്‌എസിന് ഇക്കാര്യത്തിൽ ആവശ്യമില്ലന്നും അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭന്‍ ഉണ്ടാക്കി തന്നിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. എന്‍എസ്‌എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്. എന്‍എസ്‌എസിനെ ആക്ഷേപിക്കാന്‍ കൂട്ടുനിന്ന ചാനലുകൾക്ക് ശക്തമായി മറുപടി പറയേണ്ടിവരുമെന്നും നേതൃത്വത്തില്‍ ഇരിക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്താല്‍ എന്‍എസ്‌എസിനെ തകര്‍ക്കാനാവില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Follow us on :

More in Related News