Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 19:35 IST
Share News :
ജോർജ് ജെ. മാത്യു പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു 'നാഷണൽ ഫാർമേഴ്സ് പാർട്ടി (NFP)'
കാഞ്ഞിരപ്പള്ളിയുടെ മുൻ എംഎൽഎയും, കർഷകനും, പ്ലാന്ററും , വ്യവസായിയും കേരള കോൺഗ്രസിന്റെ മുൻ ചെയർമാനുമായ ജോർജ് ജെ. മാത്യു ചെയർമാൻ ആയി പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു, 'നാഷണൽ ഫാർമേഴ്സ് പാർട്ടി (NFP)' എന്നാണ് പാർട്ടിയുടെ പേര് . മുൻ എംഎൽഎ പി.എം. മാത്യുവാണ് ജനറൽ സെക്രട്ടറി. ജലസേചനത്തിന് ഉപയോഗിക്കുന്ന സ്പ്രിംഗ്ലർ, ഡ്രോൺ , റോക്കറ്റ് എന്നിവയിൽ ഏതെങ്കിലും പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കാനാണ് ആലോചന.
വരുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിക്കുമെന്ന് ചെയർമാനായ ജോർജ് ജെ. മാത്യു പറഞ്ഞു. ഏതെങ്കിലും മുന്നണിയോട് ചേരില്ല എന്ന് പറയാനാകില്ല. രണ്ട് മുന്നണികളും കർഷകരെ കബളിപ്പിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകരെ അവഗണിക്കുകയാണെന്നും ജോർജ് ജെ. മാത്യു പറഞ്ഞു. ക്രൈസ്തവ സഭകളുടെ പിന്തുണ ഉണ്ടെന്നോ ഇല്ലെന്നോ ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Follow us on :
More in Related News
Please select your location.