Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടൊന്നാകെ കാത്തിരുന്ന വിധി: കോടതി ഹാള്‍ സാക്ഷ്യം വഹിച്ചത് കടുത്ത ആകാംക്ഷ

20 Dec 2024 20:58 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: 11 വര്‍ഷം മുന്‍പ് നടന്ന അതിക്രൂരമായ മര്‍ദന കേസില്‍ ഇന്നലെ വൈകിട്ട് 3.23 ന് തൊടുപുഴ ഒന്നാം അഡീഷ്ണല്‍ ആന്‍ഡ് സെഷന്‍സ് കോടതി ഹാള്‍ സാക്ഷ്യം വഹിച്ചത് കടുത്ത ആകാക്ഷയിലാണ്. കുമളിയില്‍ നാലര വയസുകാരന്‍ ഷെഫീഖിനെ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേസില്‍ വിധി വരുന്ന നിമിഷം......... രാവിലെ മുതല്‍ കോടതി വളപ്പിലും പ്രധാന സംസാരം ഇതു തന്നെ. കോടതി തുടങ്ങി അധികം വൈകാതെ പ്രതികളായ അനീഷയും ഷെരീഫുമെത്തി. തീര്‍ത്തും നിര്‍വികാരമായി പ്രതികള്‍ കോടതി ഹാളിന്റെ വാതില്‍ക്കല്‍ നിന്നു. ഷെരീഫ് മുഖത്ത് മാസ്‌ക് ധരിച്ചിരുന്നു. അനീഷ മാസ്‌കിനൊപ്പം ഷാള്‍ കൊണ്ട് തലയും മറച്ചു. 12 മണിയോടെ ജഡ്ജി ആഷ് കെ. ബാല്‍ ഇരുവരും കുറ്റക്കാരാണെന്ന് ബോധ്യപ്പെട്ടതായി അറിയിച്ചു. അപ്പോഴും ഇരുവരും ഭാവഭേദങ്ങളില്ലാതെ ജഡ്ജിക്ക് അഭിമുഖമായി നിന്നു. കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആദ്യം ഷെരീഫ് ജഡ്ജിക്കടുത്തെത്തി. തങ്ങള്‍ക്ക് മറ്റ് മക്കളുണ്ടെന്നും അവരുടെ സുരക്ഷിതത്വവും പഠനവും പരിഗണിക്കണമെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പറഞ്ഞു. തന്റെ അവസരത്തില്‍ അനീഷയുടെ കണ്ണുകള്‍ നിറഞ്ഞു. എന്നാല്‍ ഇവര്‍ ഷെഫീഖിന്റെ സഹോദരനെയും ഉപദ്രവിച്ചെന്നും ഇവരുടെ മക്കള്‍ അനാഥാലയങ്ങളിലാണ് വളരുന്നതെന്നും മക്കളുടെ സുരക്ഷയില്‍ ഇവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ് രാജേഷ് കോടതിയെ ബോധിപ്പിച്ചു. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞു. ശേഷം വിധിക്കായുള്ള കാത്തിരിപ്പ്. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതില്‍ ചെറിയ സാങ്കേതിക താമസങ്ങള്‍.


മറ്റ് കേസുകളുടെ നടപടികള്‍ നടന്നപ്പോള്‍ പ്രതികള്‍ പുറത്ത് ബെഞ്ചില്‍ അതേ നിര്‍വികാരതയോടെ തലതാഴ്ത്തിയിരുന്നു. ഇരുവരും തമ്മില്‍ വളരെ ചെറിയ സംഭാഷണങ്ങള്‍. ചുറ്റും നിന്ന പോലീസുകാരോടും ചെറിയ വര്‍ത്തമാനങ്ങള്‍. ഇടയില്‍ ഇവര്‍ ഒരു അമ്മയാണോ, സ്ത്രീയാണോ എന്നെല്ലാം പുറത്ത് സംസാരങ്ങള്‍ ഉയര്‍ന്നു. ഒടുവില്‍ 3.23ന് ജഡ്ജി ആഷ് കെ. ബാല്‍ എത്തി മിനിട്ടുകള്‍ക്കുള്ളില്‍ നാടൊന്നാകെ കാത്തിരുന്ന വിധി പറഞ്ഞു. ഒന്നാം പ്രതി ഷെരീഫിന് ഏഴുവര്‍ഷവും രണ്ടാം പ്രതി അനീഷയ്!ക്ക് 10 വര്‍ഷവും കഠിന തടവ്. വിധി കേട്ടശേഷവും പ്രതികരിക്കാതെ, പൊട്ടിത്തെറിക്കാതെ, കരയാതെ അനീഷയും ഷെരീഫും കോടതി ഹാളിലെ ബെഞ്ചില്‍ തന്നെ ദീര്‍ഘനേരം ഇരുന്നു. കോടതി ഹാള്‍ ഒഴിഞ്ഞു. അവര്‍ അവിടെ തന്നെ തുടര്‍ന്നു. പിന്നീട് പോലീസ് കാവലില്‍ ജില്ലാ ജയിലിലേയ്ക്ക്.

Follow us on :

More in Related News