Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാഭ്യാസ, സാമൂഹ്യ സാസ്കാരിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മഹാ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു വി. മൊയ്തീൻ കോയ ഹാജിയെന്ന് - ഹമീദ് ചേന്ദമംഗല്ലൂർ.

30 Jun 2025 20:46 IST

UNNICHEKKU .M

Share News :

മുക്കം: മലയോര മേഖലയുടെ വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്ക്കാരിക പുരോഗതിക്ക് മികച്ച സംഭാവനകൾ നല്കിയ മഹത് വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു മുൻ ഡി.സി.സി.പ്രസിഡൻറ് വി.മൊയ്തീൻ കോയ ഹാജിയെന്ന് പ്രശസ്ത എഴുത്തുകാരൻ പ്രൊഫ.ഹമീദ് ചേന്ദമംഗല്ലൂർ അഭിപ്രായപ്പെട്ടു. കാരശ്ശേരി മണ്ഡലം കമ്മിറ്റി പ്രിയദർശിനി സ്റ്റഡി സെൻ്ററിൽ നടത്തിയ മൊയ്തീതീൻ കോയ ഹാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മൊയ്തീൻ കോയ ഹാജി തികഞ്ഞ മതേതരവാദിയായിരുന്നു എന്നത് ഇന്ത്യൻ മതതരത്വവും, ജനാധിപത്യവും ഭീഷണി നേരിടുന്ന വർത്തമാന കാലത്ത് എടുത്ത് പറയേണ്ട വസ്തുതയാണ്. ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് മതേതരത്വവും, സോഷ്യലിസ വും നീക്കം ചെയ്യാൻ ചിലർ കോപ്പുകൂട്ടുന്ന കാലത്ത് ഹാജിയെപ്പോലെ മതേതരത്വം ഉയർത്തിപ്പിടിച്ച് പോരാടാൻ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു.ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇ പി ബാബു,മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് പി പ്രേമദാസൻ, എൻ അബ്ദുൽ സത്താർ, വയലിൽ ജലീൽ,ഡി സി സി നിർവാഹക സമിതി അംഗം എം ടി അഷ്റഫ്, ടി കെ ഡി എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കോയങ്ങോറൻ, വേണു കല്ലുരുട്ടി, ജസ്സി ടീച്ചർ, മാമ്പറ്റ അബദുള്ള, സി വി ഗഫൂർ, അസിസ് മാസ്റ്റർ,സലാം കാരമൂല,ജംഷിദ് ഒളകര, ഒ.സി മുഹമ്മദ് മാസ്റ്റർ , സത്യൻ മുണ്ടയിൽ, കെ കൃഷ്ണദാസ്, വി പി സ്മിത, ശാന്താദേവി മൂത്തേടത്ത്, നിഷാദ് വീച്ചി, ടി എം ജാഫർ, റോയ് തോമസ്, റീന പ്രകാശ്, റഷീഫ് കണിയാത്ത്,എം പിഫൈസൽ,എന്നിവർ സംസാരിച്ചു

Follow us on :

More in Related News