Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2026 06:56 IST
Share News :
കുറ്റ്യാടി: സ്ത്രീയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ പത്തോളം പേരടങ്ങുന്ന സംഘം വാക്കത്തി ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു.
ഒരു യുവതിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുവാക്കളും അക്രമി സംഘവും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഈ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
ആക്രമണത്തിൽ പരിക്കേറ്റ ഷോജിനെയും ബബിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
നാട്ടുകാർ ഇടപെട്ട് അക്രമി സംഘത്തിലെ ഒരാളെ പിടികൂടി പോലീസിന് കൈമാറി. ശ്രീജിത്ത് എന്നയാളാണ് പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് സൂചന. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കുറ്റ്യാടി പോലീസ് അന്വേഷണം ഊർജിതമാക്കി.
Follow us on :
Tags:
Please select your location.