Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2024 14:18 IST
Share News :
മുക്കം: സംഘപരിവാറും പോലീസും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് ഭരണകക്ഷി എം എൽ എയുടെ വെളിപ്പെടുത്തൽസിറ്റിംഗ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദീൻ ചെറുവാടി ആവശ്യപ്പെട്ടു .
കേരളത്തെ ഒറ്റുകൊടുത്ത മുഖ്യമന്ത്രി രാജിവെക്കുക എം എൽ എയുടെ വെളിപ്പെടുത്തൽ ജുഡീഷ്യൽ അന്വേഷണം നടത്തുക എന്നീ മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയരായ പോലീസുകാർക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും എതിരെ നടപടി എടുക്കുന്നതിന് പകരം മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും
എം എൽ എയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര ചുമതല വഹിക്കുന്ന മുഖ്യമന്ത്രി രാജിവച്ചു ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം സെക്രട്ടറി ഇ കെ കെ ബാവ അധ്യക്ഷത വഹിച്ചു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രൻ കല്ലുരുട്ടി ,മണ്ഡലം ട്രഷറർ ലിയാകത്ത് മുറംബാത്തി , മണ്ഡലം വൈസ് പ്രസിഡണ്ട് ഇ എൻ നദീറ എന്നിവർ സംസാരിച്ചു. മുക്കം മാളിന്റെ മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിച്ചു.
സാലിം ജി റോഡ്, നസ്രുള്ള, ഉബൈദ് കൊടപ്പന ,സെലീന പുൽപ്പറമ്പ്എന്നിവർ നേതൃത്വം നൽകി.
ചിത്രം: മുക്കത്ത് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് മണ്ഡലം പ്രസിഡണ്ട് ഷംസുദ്ദിൻ ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.