Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'എൻ്റെ നഗരം സുന്ദരനഗരം' വൈക്കത്ത് ലയൺസ് ക്ലബ്ബിൻ്റെ പദ്ധതി ഉദ്ഘാടനം 26ന്.

25 Sep 2025 15:19 IST

santhosh sharma.v

Share News :

വൈക്കം: ലയൺസ് ക്ലബ് ഓഫ്‌ ഇൻ്റർനാഷണൽ വെക്കം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ' എൻ്റെ നഗരം സുന്ദര നഗരം ' എന്ന ലക്ഷ്യം മുൻനിർത്തി വൈക്കം വലിയകവലയിലെ ട്രാഫിക്ക് ഐലൻ്റിൽ ക്രമീകരിച്ച ' ഐ ലൗ വൈക്കം ' പ്രൊജക്ടിൻ്റെ ഉദ്ഘാടനം 26ന് നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ലയൺസ് ക്ലബിൻ്റെ നേതൃത്ത്വത്തിൽ വിവിധ ക്ഷേമപ ദ്ധതികളും ഭവന നിർമാണപദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. ക്ഷേമ പദ്ധതിയുടെ ഭാഗമായി ഔഷധ കഞ്ഞി വിതരണം, ഡയാലിസിസ്‌കിറ്റ് വിതരണം, ഓണക്കോടി, ഓണക്കിറ്റ് വിതരണം എന്നിവയും നടപ്പാക്കിയെന്ന് ഭാരവാഹികൾ പറഞ്ഞു. 26ന് വൈകിട്ട് നാലിന് നടക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ നിർവഹിക്കും. ക്ലബ്ബ് പ്രസിഡന്റ് ബി. ജയകുമാർ അദ്ധ്യക്ഷത വഹിക്കും. ലയൺസ് ക്ലബ്‌ ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തുമെന്ന് പ്രസിഡൻ്റ് ബി. ജയകുമാർ, സെക്രട്ടറി പി.എൻ രാധാകൃഷ്ണൻനായർ, റീജിയണൽ ചെയർമാൻ മാത്യൂ കോടാലിച്ചിറ, പ്രോജക്റ്റ് കോർഡിനേറ്റർ ജോബി കുര്യൻ, ബൈജുമാണി, സുജിത്ത് മോഹ ൻ, കെ.മനോജ്‌കുമാർ 

എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

Follow us on :

More in Related News