Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.വിജയലക്ഷ്മി സ്മാരക ചിത്രരചന മല്‍സരം ശനിയാഴ്ച

07 Nov 2024 08:00 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

എം.വിജയലക്ഷ്മി സ്മാരക ചിത്രരചന മല്‍സരം ശനിയാഴ്ച


കോടാലി: സാംസ്‌കാരിക സംഘടനയായ ഫാസ് പാഡി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 25-മത് ചിത്രരചന മല്‍സരം ശനിയാഴ്ച കോടാലി ജി.എല്‍.പി സ്‌കൂളില്‍ നടക്കും. അധ്യാപികയായിരുന്ന എം.വിജയലക്ഷ്മിയുടെ സ്മരണക്കായി സംഘടിപ്പിച്ചിട്ടുള്ള മല്‍സരത്തില്‍ അങ്കണവാടി മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കും. വിവിധ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്ക് പ്രത്യേക ട്രോഫിയും സമ്മാനിക്കും. ശനിയാഴ്ച രാവിലെ 9ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ശ്രീഷ്മ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


Follow us on :

More in Related News