Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 16:45 IST
Share News :
ചാവക്കാട്:ജിഎച്ച്എസ്എസ് മണത്തലയിൽ നഗരസഭതല പ്ലസ് വൺ പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിച്ചു.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പിടിഎ പ്രസിഡന്റും മുൻ നഗരസഭ വൈസ് ചെയർമാനുമായ കെ.കെ.മുബാറക്ക് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീലേഖ,നഗരസഭ 19-ാം വാർഡ് കൗൺസിലർ ശൈലജ വാസുദേവൻ,സ്കൂൾ പ്രധാനധ്യാപിക ജയലക്ഷ്മി എന്നിവർ സംസാരിച്ചു.പുതിയതായി സ്‌കൂളിലേക്ക് കടന്നുവന്ന വിദ്യാർത്ഥികളെ അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് ആവേശത്തോടെ വരവേറ്റു.ചടങ്ങിൽ പിടിഎ അംഗങ്ങൾ,അധ്യാപകർ,രക്ഷിതാക്കൾ,വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.