Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താര സംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും

06 Jul 2026 21:43 IST

Jithu Vijay

Share News :

കൊച്ചി : താര സംഘടനയായ അമ്മയുടെ പ്രാഥമിക അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും. അമ്മയിൽ

നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അല്ല രാജിയെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം ഒരു ദശാബ്ദ‌ക്കാലത്തോളം തങ്ങൾ ഉയർത്തിയ ആവശ്യം ലളിതമായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയിൽ രേവതിയും പത്മപ്രിയയും വ്യക്തമാക്കിയിട്ടുണ്ട്.


'സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്ല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരേയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ഉത്തരം മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുകളിൽ നിന്നും, ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയിരുന്ന ഇടങ്ങളിൽ നിന്നുമെല്ലാം. എന്നിട്ടും ഞങ്ങൾ തുടർന്നു. കാരണം, പ്രതീക്ഷയ്ക്ക് ഏത് നിരാശയേയും അതിജീവിക്കാനുള്ള അപൂർവമായ കരുത്തുണ്ട്' എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സംയുക്തപ്രസ്താവനയിൽ ഇവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Follow us on :

More in Related News