Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 16:07 IST
Share News :
തിരുവനന്തപുരം : കേരള സർക്കാർ റവന്യൂ വകുപ്പിന്റെ കീഴിലെ സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ തിരുവനന്തപുരം പി.റ്റി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെൻറിൽ (ഐ.എൽ.ഡി.എം), രണ്ടു വർഷ (4 സെമസ്റ്റർ) ഫുൾ ടൈം, മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എം.ബി.എ) ഇൻ ഡിസാസ്റ്റർ മാനേജ്മന്റ് പ്രോഗ്രാമിന്റെ പ്രവേശനത്തിന് 2026 ജൂലൈ 31 വരെ അപേക്ഷ സമർപ്പിക്കാം.
പുതിയ കാലഘട്ടത്തിൽ രൂപപ്പെട്ടേക്കാവുന്ന ദുരന്തങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുവാൻ ആവശ്യമായ വിജ്ഞാനം, നൈപുണികൾ, പ്രാപ്തി എന്നിവയോടെ പഠിതാക്കളെ സജ്ജമാക്കുവാനുതകുന്ന പാഠ്യപദ്ധതിയാണ് കോഴ്‌സിലുള്ളത്. അതോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് എന്നിവ ഉപയോഗിച്ച് റിസ്‌ക് അസസ്മന്റ്, മിറ്റിഗേഷൻ, എമർജൻസി റസ്‌പോൺസ്, റിക്കവറി തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയും വളർത്തിയെടുക്കുന്നു.
റിസ്‌ക് അസസ്മന്റ്, ഹ്യുമാനിറ്റേറിയൻ ലോജിസ്റ്റിക്‌സ്, ടെക്‌നോളജി ആപ്ലിക്കേഷൻസ്, പബ്‌ളിക് ഹെൽത്ത്, സൊസൈറ്റിയൽ ഡൈമൻഷൻസ്, ക്ലൈമറ്റ് ചേഞ്ച് എന്നിവയുൾപ്പെടുന്ന പാഠ്യ പദ്ധതിയിലൂടെ ദുരന്തനിവാരണ തത്വങ്ങളെപ്പറ്റിയുള്ള ഗഹനമായ അറിവ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
ഡിസാസ്റ്റർ മാനേജ്മന്റ് പ്രൊഫഷണലുകൾക്കായി രൂപകൽപന ചെയ്തിട്ടുള്ള, യു.എസ്. സ്‌പോൺസർഷിപ്പോടെയുളള 'പ്രൊഫഷണൽ കമ്യൂണിക്കേഷൻ ഫോർ ഡിസാസ്റ്റർ മാനേജ്മന്റ്'എന്ന ഇന്റർനാഷണൽ കോഴ്സ് പഠിക്കുവാനും അവസരം ഉണ്ടാകും.
ആദ്യ രണ്ടു സെമസ്റ്ററുകളിൽ യഥാക്രമം 7 ഉം 8 ഉം നിർബന്ധിത കോർ കോഴ്‌സുകൾ ഉണ്ടാകും. മൂന്നാം സെമസ്റ്ററിൽ, 3 കോർ, 5 ഇലക്ടീവ് കോഴ്‌സുകളും, നിർബന്ധിത ഇന്റൺഷിപ്പ്/ ഇൻഡസ്ട്രിയൽ എക്‌സ്പീരിയൻസും. നാലാം സെമസ്റ്ററിൽ, ഒരു കോർ, 3 ഇലക്ടീവ് കോഴ്‌സുകളും പ്രോജക്ട് വർക്കും ആണ്. പ്രോഗ്രാമിന് എഐസിറ്റിഇ അംഗീകാരമുണ്ട്. കേരളാ സർവകലാശാലയുമായാണ് അഫിലിയേഷൻ.
ഇന്റർനാഷണൽ ലിങ്കേജ്, ഇന്റർനാഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം ഇൻ ഫസ്റ്റ് എയ്ഡ്, നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്ന്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ അവസരം, ഫയർ ആന്റ് റസ്‌ക്യൂ വകുപ്പിൽ പരിശീലനം, ഹസാർഡ് സോൺ സന്ദർശനം, ഇൻഡസ്ട്രിയൽ വിസിറ്റ്, ലൈഫ് സേവിംഗ് സ്‌കിൽസ്/സ്‌കൂബാ ഡൈവിംഗ്/അഡ്വഞ്ചർ പരിശീലന അവസരം, ഡിസാസ്റ്റർ മാനേജ്മന്റ് ഹാൻസ് - ഓൺ - എക്‌സ്പിരിയൻസ്, റിയൽ വേൾഡ് ഈവന്റ് മാനേജ്മന്റ് തുടങ്ങിയവയ്ക്കുള്ള അവസരങ്ങളും സ്ഥാപനം നൽകുന്നു.
വിശദാംശങ്ങളും യോഗ്യതയും https://ildm.kerala.gov.in ൽ ഉള്ള പ്രോസ്പക്ടസ്/ബ്രോഷർ എന്നിവയിൽ ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.