Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 20:19 IST
Share News :
തിരുവനന്തപുരം : മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി. കോടതി മുറിയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിന്നു. പിപി ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു. തിരുവനന്തപുരത്ത് ഗതാഗത തടസ്സം ഉണ്ടാക്കി വഴി തടഞ്ഞ കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് ആണ് ശിക്ഷ വിധിച്ചത്.
ചിത്തരഞ്ജൻ അടക്കം മൂന്ന് നേതാക്കൾക്ക് ആയിരുന്നു ശിക്ഷ. സിഐടിയു നേതാക്കൾ ആയ പി. എം. വഹീദ, എൻ. കെ. രാമചന്ദ്രൻ എന്നിവരാണ് മറ്റുള്ളവർ. 2025 ജനുവരി 17നാണ് സംഭവം നടന്നത്. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കി വഴി തടഞ്ഞു പ്രകടനം നടത്തി. സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക അവരുടെ ശമ്പളം പരിഷ്ക്കരിക്കുക എന്നിവ ആയിരുന്നു സമരത്തിലെ ആവശ്യങ്ങൾ.
Follow us on :
Tags:
More in Related News
Please select your location.