Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 20:34 IST
Share News :
കൊണ്ടോട്ടി : കെ എൻ എം മർകസുദ്ദഅ്‌വയുടെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ കൗൺസിൽ ഫോർ ഇസ്‌ലാമിക് എഡ്യൂക്കേഷൻ ആൻ്റ് റിസർച്ചും (സി ഐ ഇ ആർ), വിദ്യാർഥി വിഭാഗമായ മുജാഹിദ് സ്‌റ്റുഡൻ്റ്സ് മൂവ്മെന്റും(എം. എസ്. എം.) സംഘടിപ്പിക്കുന്ന സംസ്ഥാന തല സർഗോത്സവിന് ശനിയാഴ്‌ച പുളിക്കൽ എബിലിറ്റി ക്യാമ്പസിൽ തിരശ്ശീല ഉയരും.
ഫെബ്രുവരി 8,9 തിയതികളിലായി നടക്കുന്ന സർഗോത്സവത്തിൽ 1100 ഓളം സർഗ പ്രതിഭകൾ മാറ്റുരക്കും. കുട്ടികൾ , സബ്‌ജൂനിയർ, ജൂനിയർ, ടീൻസ് വിഭാഗങ്ങളിൽ 68 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 5 വേദികളാണ് മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്നത്. സെപ്‌തംബർ മുതൽ ജനുവരി മാസം വരെ സംസ്ഥാനത്തെ ശാഖ, മണ്ഡലം, ജില്ലാ തലങ്ങളിൽ നടന്ന സർഗോത്സവത്തിൻ്റെ സമാപനമായാണ് സംസ്ഥാന മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലാ തലത്തിൽ നിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് സംസ്ഥാന തലത്തിൽ മാറ്റുരക്കുക. ഖുർആനിക വിജ്ഞാനീയം, മാപ്പിള കലകൾ, രചനാ പാടവം, നവ മാധ്യമ രംഗം,ഫോട്ടോഗ്രാഫി, റീൽ മേക്കിംഗ് തുടങ്ങി വൈവിധ്യമാർന്ന മേഖലകൾ സർഗോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 9.30ന് സാഹിത്യകാരൻ പി സുരേന്ദ്രൻ സർഗോത്സവ് ഉദ്ഘാടനം ചെയ്യും. മലബാറിൻ്റെ വിസ്‌മയ ഗായിക അസിൻ വെള്ളില മുഖ്യാതിഥി ആയിരിക്കും. സി ഐ ഇ ആർ ചെയർമാൻ ഡോ. ഐ പി അബ്‌ദുൾ സലാം അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് സി ഐ ഇ ആർ കൺവീനർ എ ടി ഹസ്സൻ മദനി, ഐ എസ് എം ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസിൻ നജീബ്, എം എസ് എം സംസ്ഥാന ട്രഷറർ ഷഹീം പാറന്നൂർ, എം ജി എം ജനറൽ സെക്രട്ടറി ആയിഷ ടീച്ചർ, ഐ ജി എം ജനറൽ സെക്രട്ടറി അസ പുളിക്കൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.
ഞായറാഴ്‌ച വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ എൻ എം സംസ്ഥാന ജനറൽ സെക്രട്ടറി എം അഹ്‌മദ് കുട്ടി മദനി ഉദ്ഘാടനം നിർവഹി ക്കും. സി ഐ ഇ ആർ സെക്രട്ടറി അബ്‌ദുൽ വഹാബ് നന്മണ്ട അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ എം എസ് എം ജനറൽ സെക്രട്ടറി ഫഹീം പുളിക്കൽ, കെ അബ്ദുൽ അസീസ്, സക്കീർ മദനി കുണ്ടുതോട്, ഫാസിൽ ആലുക്കൽ, ബിലാൽ പുളിക്കൽ, താഹിറ ടീച്ചർ മോങ്ങം, ഫസ്ന വി പി, ഹാമിദ് സനീൻ എന്നിവർ സംസാരിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ ഫഹീം പുളിക്കൽ, സി ഐ ഇ ആർ കൺവീനർ എ ടി ഹസ്സൻ മദനി പുത്തുർപള്ളിക്കൽ, സി ഐ ഇ ആർ സെക്രട്ടറി അബ്‌ദുൽ വഹാബ് നന്മണ്ട, മീഡിയ വിംഗ് ചെയർമാൻ ശാക്കിർ ബാബു കുനിയിൽ, സ്വാഗതസംഘം കൺവീനർ എം കെ ബഷീർ, പ്രോഗ്രാം കൺവീനർ ഹാമിദ് സനീൻ ഇ ഒ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.