Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Mar 2026 20:29 IST
Share News :
കടുത്തുരുത്തി: ക്ഷേത്രക്കുളങ്ങളുടെയും ജലസ്രോതസ്സുകളുടെ നവീകരണത്തിന്റെ ഭാഗമായി കടുത്തുരുത്തി മണ്ഡലത്തിലെ 13 ജലസ്രോതസ്സുകൾക്കായി എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് കോടി 29 ലക്ഷം രൂപ മുടക്കി ചെയ്യുന്ന പദ്ധതികളുടെ ഭാഗമായി കടുത്തുരുത്തി, കുലശേഖരപുരം ദേവർതാനം മഹാവിഷ്ണുക്ഷേത്രത്തിലെ ക്ഷേത്രക്കുളത്തിന്റെ പുനർനിർമാണ ഉദ്ഘാടനം അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ ഞായറാഴ്ച രാവിലെ നിർവഹിച്ചു.
ക്ഷേത്രത്തിന് സമീപം ഹൈമാറ്റ് സ് ലൈറ്റിനും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം ക്ഷേത്രക്കുളത്തിന്റെ നവീകരണം പൂർത്തിയാക്കാനുള്ള തീരുമാനമെടുത്തിട്ടുള്ളതെന്നും എംഎൽഎ പറഞ്ഞു
ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് എംകെ മണിയപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് ജി ഒ. ആർ ദീപു, ബ്ലോക്ക് മെമ്പർ ധന്യ വേണുഗോപാൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ കെ ബാബുരാജ്,എം ആർ അനിൽകുമാർ,രേഷ്മ ദേശീകൻ, നാരായണീയ സമിതി പ്രസിഡണ്ട് വിലാസിനി കൃഷ്ണൻ, രാജീവ് പി ആർ, ശാന്തമ്മ കുഞ്ഞാദിച്ചൻ എന്നിവർ സംസാരിച്ചു...... തുടർന്ന് തിരുവോണ ഊട്ടും നടന്നു.... നൂറുകണക്കിന് ക്ഷേത്ര വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു....
Follow us on :
Tags:
More in Related News
Please select your location.