Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടക് തലയോലപ്പറമ്പ് മേഖലാ സമ്മേളനവും പ്രഥമ ഡോ:എച്ച് എസ് പി സമഗ്ര സംഭാവന പുരസ്കാര സമർപ്പണവും നടത്തി.

16 Mar 2026 18:58 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നാടക് മൂന്നാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തലയോലപ്പറമ്പ് മേഖലാ സമ്മേളനം നടത്തി. തലയോലപ്പറമ്പ് ഗവ:യുപി സ്കൂളിൽ നടന്ന

പ്രതിനിധി സമ്മേളനം നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡൻ്റ് ബാബുരാജ് വട്ടക്കാട് അധ്യക്ഷത വഹിച്ചു. വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ പ്രമുഖ നാടക നടൻ പ്രമോദ് വെളിയനാടിന്

 പ്രഥമ ഡോ:എച്ച് എസ് പി സമഗ്ര സംഭാവന പുരസ്കാരം ജെ. ശൈലജ

സമർപ്പണം നടത്തി. പൊതു സമ്മേളനം കേരള സാഹിത്യപ്രവർത്തക സഹകരണ സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പി. കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ് ,ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, നാടക് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സി. കെ അജയൻ, ജില്ലാ സെക്രട്ടറി കെ. എസ് സോമശേഖരൻ, പ്രസിഡൻ്റ് കെ. രമേശൻ ,മേഖല സെക്രട്ടറി കെ. ജി ചന്ദ്രൻ ,എം. ജി ശ്രീകാന്ത്, ശിവപ്രസാദ് പെരുവ തുടങ്ങിയവർ പ്രസംഗിച്ചു.പുതിയ

ഭാരവാഹികളായി ജോർജ്ജ് മാടശ്ശേരി (സെക്രട്ടറി) ,കലമങ്ങാട് (പ്രസിഡൻ്റ്), ബാലചന്ദ്രമേനോൻ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.





Follow us on :

More in Related News