Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Mar 2025 16:14 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ പാറോലിക്കലിൽ അമ്മയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം അത്യന്തം വേദനാജനകമാണ്. ഷൈനി മക്കളായ അലീന,ഇവാനഎന്നിവരാണ് മരിച്ചത്. ഏറ്റുമാനൂർ 101 കവലയിലുള്ള അലീനയുടെ വീട് മന്ത്രി വി.എൻ വാസവൻ
സന്ദർശിച്ചു. ഭർതൃഗൃഹത്തിൽ നിന്നും ഉണ്ടായ പീഡനമാണ് അലീനയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബാംഗങ്ങളെ സന്ദർശിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. അതിന്മേൽ ഉടൻ തന്നെ മേൽ നടപടികൾ സ്വീകരിക്കാൻ ഏറ്റുമാനൂർ പോലീസിന് നിർദ്ദേശം നൽകി.ഭർത്താവ് ആയിരുന്ന തൊടുപുഴ ചുങ്കംചെരിയിൽ വലിയപറമ്പിൽ നോബിയെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്തു.സമയ ബന്ധിതമായി തുടർ നടപടികൾ പൂർത്തിയാക്കിയ ഏറ്റുമാനൂർ പോലീസിന്റെ നടപടികൾ മാതൃകാപരമാണന്നും മന്ത്രി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.