Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഡിസെപ്പ് ജൂലായ് മുതൽ പുന:സ്ഥാപിക്കണം.

29 Jun 2025 21:19 IST

UNNICHEKKU .M

Share News :


മുക്കം: മെഡിസെപ്പ് പരിഷ്ക്കരിച്ച് ജൂലായ് മുതൽ പുന:സ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ്' സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മണാശ്ശേരി യൂണിറ്റ് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഡിഎ ഉടനെ അനുവദിക്കണമെന്നും യോഗം ഉന്നയിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ കെ.പി. ചാന്ദിനി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.കണ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ,   എൻ. ബാലകൃഷ്ണൻ നായർ, എം.കെ. ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന പെൻഷൻകാർക്ക് ആദരവും, നവാഗതർക്ക് വരവേൽപ്പും നൽകി. ഇ.എൻ രാധ അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഇ.പി.ശ്രീനിവാസൻ സ്വാഗതവും, ജോയൻ്റ് സെക്രട്ടറി ടി.രത്നകുമാരി നദിയും പറഞ്ഞു.

പടം :കേരള സ്റ്റേറ്റ് സർവ്വീസ്സ് പെൻഷനേഴ്സ് മണാശ്ശേരി യൂണിറ്റ് കൺവെൻഷൻ അഡ്വ.കെ. പി ചാന്ദിനി ഉദ്ഘാടനം ചെയ്യുന്നു. 

Follow us on :

More in Related News