Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് പരിസ്ഥിതി അവാര്‍ഡിന് മാതൃഭൂമി ലേഖകന്‍ സുജിത്ത് ബാലകൃഷ്ണന്‍ അര്‍ഹനായി.

05 Jan 2025 19:33 IST

santhosh sharma.v

Share News :

വൈക്കം: കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് സീസണ്‍-മൂന്നിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പരിസ്ഥിതി അവാര്‍ഡ്-2024 ന് മാതൃഭൂമി ലേഖകന്‍ സുജിത്ത് ബാലകൃഷ്ണൻ അർഹനായി. ഉത്തരവാദിത്വ ടൂറിസം മിഷൻ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിൽ, കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്ത്, എഴുമാന്തുരുത്ത് ടൂറിസം ക്ലബുമായി ചേര്‍ന്ന് നടത്തിയ കടുത്തുരുത്തി ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് സുജിത്ത് അര്‍ഹനായത്. ആരാലും പരിഗണിക്കപ്പെടാതെ കിടന്ന ഒരു പ്രദേശത്തിന്റെ, ചരിത്ര ഭൂമികയില്‍ അടയാളപ്പെടുത്തപ്പെട്ട ഒരുള്‍നാടന്‍ ഗ്രാമത്തിന് വിവരണാതീതമായ പ്രകൃതി ഭംഗി ഉണ്ടെന്നുള്ള സത്യം വാർത്തകളിലൂടെ ലോകം അറിഞ്ഞത്. ഏഴ് വര്‍ഷത്തിനിടെ 20-ല്‍ അധികം വ്യത്യസ്ത വാര്‍ത്തകളാണ് ഈ പ്രദേശത്തി ന്റെ ടൂറിസം സാധ്യതകളെ പരിപോളിപ്പിക്കുന്നതിനായി റിപ്പോര്‍ട്ട് ചെയ്തത്.ഇതിൻ്റെ ഫലമായി സംസ്ഥാന ഉത്തരവാദിത്വം ടൂറിസം സൊസൈറ്റി ഈ ഗ്രാമത്തെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുകയും അത് കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന് വലിയ അംഗീകാരമാവുകയും ചെയ്തു.തികച്ചും വ്യത്യസ്തതയാര്‍ന്ന വാര്‍ത്തകള്‍ ലോകത്തെ അറിയിക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ സുജിത്ത് വേറിട്ടു നില്‍ക്കുന്നതായും 

തുടര്‍ച്ചയായ ഫോളോ അപ്പ്, ന്യൂസ് റീച്ച്, വാര്‍ത്താ പ്രതികരണം, വാര്‍ത്ത സൃഷ്ടിച്ച സാമൂഹിക പുരോഗതി, അതില്‍ ലേഖകനുള്ള മികവ് തുടങ്ങിയകാര്യങ്ങളില്‍ എഴുമാന്തുരുത്ത് ഗ്രാമീണ ടൂറിസത്തിന് മികവേകിയെന്നും. 2024-ലെ പരിസ്ഥിതി ഇടപെടലുകള്‍ക്ക് പരിഗണിക്കപ്പെട്ട നാല് നോമിനേഷനുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സുജിത്താണെന്നും ജൂറി അംഗങ്ങള്‍ വിലയിരുത്തി. പുരസ്‌കാരം ജനുവരി അവസാനവാരം എഴുമാന്തുരുത്ത് ബോട്ട് ജെട്ടിയുടെ പുനര്‍പ്രവര്‍ത്തനോദ്ഘാടനത്തിന്റെയും ടൂറിസം മേഖലയിലെ പുതിയ പദ്ധതികളുടെ ഉദ്ഘാടനത്തോടും അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Follow us on :

More in Related News