Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണവേട്ട;2 പേർ പിടിയിൽ

10 May 2025 16:09 IST

Saifuddin Rocky

Share News :



കൊണ്ടോട്ടി : ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത 1,91,48, 000 രൂപയുമായി 2 പേർ കൊണ്ടോട്ടി പോലീസിന്റെ പിടിയിലായി.

മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കൽ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്പ് വടക്കീടൻ മുഹമ്മദ് ഹനീഫ (37)എന്നിവരാണ് പിടിയിലായത്.

കാറിൻ്റെ സീറ്റിനോട് ചേർന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴൽപ്പണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത പണവും കാറും കോടതിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു

Follow us on :

More in Related News