Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 21:52 IST
Share News :
മുക്കം: മലയോര വനമേഖലയിലെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും ശക്തമായ മലവെള്ളപാച്ചിൽ . ചൊവ്വാഴ്ച്ച രാത്രിയിലും, ബുധനാഴച്ച പുലർച്ചയുമാണ് മലവെള്ളപ്പാച്ചിൽ ശക്തമായത്. മലവെള്ളപാച്ചിൽ ശക്തമായതോടെ അരിപ്പാറയുടെയും, പതങ്കയത്തെയും തുഷാരഗിരിയുടെ വെള്ളച്ചാട്ടങ്ങളുടെ ശക്തിയും ഒഴുക്കുo കൂടുതൽ മനോഹരമായ ിരി ക്കയാണ്. ജലവിനോദ കേ ന്ദ്രങ്ങളിൽ ഇറങ്ങുന്ന നല്ല ശ്രദ്ധ വേണം.
ഈസിസണിലെ മലവെള്ളപാച്ചിൽ അപകട ഭീഷണിയായതിനാൽ പതങ്കയത്തും, അരിപ്പാറ വെള്ളച്ചാട്ടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികൾ ഇറങ്ങുന്നത് പലപ്പോഴും വിലക്കുള്ളതാണ്. മിഥുനം, കർക്കിടകം മാസങ്ങളിലാണ് മലയോരത്തെ ജല വിനോദ സഞ്ചാര മേഖലകൾ കൂടുതൽ സുന്ദരികളികളായി സഞ്ചാരികളെ ആകർഷിക്കുന്നത്. വൻ പാറക്കെട്ടുകളൂം,ഗർത്തങ്ങളും നിറഞ്ഞ പുഴയിൽ പെടുന്നനെ വന്നെത്തുന്ന മലവെള്ളപ്പാച്ചിൽ അപകടത്തെ പറ്റി യാതൊരും ധാരണയില്ലാത്ത വിദുര പ്രദേശങ്ങളിൽ വന്നെത്തുന്ന സഞ്ചാരികളാണ് പലപ്പോഴുംഅപകടത്തിൽപ്പെടുന്നത്.ഇരുപത്തിമൂന്നിലേറെ ജീവനാണ് പതങ്കയത്തെ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട് ജീവൻ പൊലിഞ്ഞതായി പറയപ്പെടുന്നത്. വിശാലമായ വൻ പാറകൾക്ക് മുകളിലെ വഴുക്കും, ഗർത്തകളും, അപകടകെണിയാണന്ന മുന്നറിയിപ്പ് എഴുതി വെച്ചിട്ടുണ്ടങ്കിലും സഞ്ചാരികൾ അവഗണിക്കുകയാണെന്ന് പരക്കെയുള്ള ആക്ഷേപം. പാറക്കൂട്ടങ്ങളുടെ ശിൽപ്പ ചാരുതയും, തെളിനീർ വെള്ളത്തിൻ്റെ മനോഹരിതയും, പ്രകൃതി തീർക്കുന്ന ഇരുണ്ട പച്ചപ്പിൻ്റെ ദൃശ്യഭംഗിയും, കുളിർക്കാററു കാണാനും, കേൾക്കാനും, അനുഭവിക്കാനുമൊക്കെ സഞ്ചാരികൾ ചാലിപ്പുഴയിലും, പതങ്കയത്തും തുഷാരഗിരിയിലുമൊക്കെ എത്തുന്നത്.. ശക്തമായ പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ തീർക്കുന്ന അട്ടഹാസ കാഴ്ചകൾ മനം കുളിർക്കാൻ പോ ന്നതാണ്, ശിയവും അന്തർദേശിയവുമായ നിരവധി വിനോദ സഞ്ചാരികളാണ് കിഴക്കൻ മലയോരത്തെ ജല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വന്നെത്തുന്നത്. അടുത്ത മാസം അവസാനത്തിൽ അന്താരാഷ്ട വൈറ്റ് വാട്ടർ കയാക്കിംങ്ങ് മത്സരത്തിന് അരങ്ങുണരാൻ പോകുന്നുവെന്ന സവിശേഷതയും മലയോര ജല വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കുണ്ട്.
പടം: MKMUC 1 മലയോരത്തെ മലവെള്ളപാച്ചിൽ '
Follow us on :
Tags:
More in Related News
Please select your location.