Fri Jul 11, 2025 2:20 AM 1ST
Location
Sign In
26 Jun 2025 21:09 IST
Share News :
കൊണ്ടോട്ടി :
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും നടത്താതെ വെള്ളക്കെട്ടിൽ വാഹന ഗതാഗതം നിത്യസംഭവമായ പശ്ചാത്തലത്തിൽ സിപിഐ പ്രതിഷേധ സമരം സംഘടിപ്പിക്കും. നാളെ വൈകീട്ട് 4 മണിക്ക് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇരുമ്പൻ സൈതലവി സമരം ഉദ്ഘാടനം ചെയ്യും.
മഴക്കാലത്തിന് മുമ്പേ കൊണ്ടോട്ടി 17ൽ ഡ്രെയിനേജുകൾ വൃത്തിയാക്കാത്തതും വലിയ തോടിന് ആഴം കൂട്ടാത്തതുമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം.
ചില സ്വകാര്യ വ്യക്തികൾ ഡ്രെയിനേജുകൾ കൈയേറ്റം നടത്തിയത് വർഷങ്ങൾക്ക് മുമ്പ് പരാതിപ്പെട്ടിട്ടും നഗരസഭാ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല. മതേതര വികസന മുന്നണി അധികാരത്തിലേറിയ കാലത്ത് പണി കഴിപ്പിച്ച കംഫർട്ട് സ്റ്റേഷനും മുലയൂട്ടൽ കേന്ദ്രവും ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. കൊണ്ടോട്ടി നഗരസഭയെ കേരളത്തിലെ തന്നെ ഏറ്റവും മോശം നഗരസഭയായി മാറ്റിയതിൽ പ്രതിഷേധിച്ചാണ് സിപിഐ പ്രതിഷേധം നടത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.