Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ലഹരി വിരുദ്ധ ദിനം: അമ്മ സാക്ഷിയായി പ്രതിജ്ഞയെഴുതി വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിക്ക് അയച്ചു.

26 Jun 2025 20:38 IST

UNNICHEKKU .M

Share News :


മുക്കം:ലോക ലഹരി വിരുദ്ധ ദിനത്തിൽ അമ്മ സാക്ഷിയായി വിദ്യാർത്ഥികൾ പ്രതിജ്ഞയെഴുതി വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച് കൊടുത്തു. ചേന്ദമംഗല്ലൂർ ജി.എം.യു.പി. സ്കൂളിൽ പുതിയ അധ്യയന വർഷത്തിൽ ആരംഭിച്ച മൂല്യപാഠങ്ങളുടെ തുടർച്ചയായാണ് ലഹരി വിരുദ്ധ ദിനത്തിൽ പുതുമയുടെ പ്രവർത്തനമാക്കിയത്. .

ജീവിതത്തിലൊരിക്കലും ലഹരി ഉപയോഗിക്കില്ല എന്ന ആശയത്തെ മുൻ നിർത്തി അമ്മമാരുടെ സാന്നിധ്യത്തിൽ പ്രതിജ്ഞയെഴുതി കുട്ടികൾ വിദ്യാഭ്യാസ മന്ത്രിയ്ക്ക് അയച്ചത്. 'അമ്മ സാക്ഷി ' എന്ന പരിപാടി മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ക്രിയേറ്റീവ് ഡിസൈനറും ആർട്ടിസ്റ്റും പ്രവാസിയുമായ

ബാസിത് ഖാൻ മുഖ്യാതിഥിയായി. അദ്ദേഹം നടത്തിയ തത്സമയ ചിത്രരചന ലഹരി വിപത്തിനെതിരെ വേറിട്ട പ്രതിഷേധം തീർത്തു.

വിദ്യാലയത്തിൻ്റെ നൂറാം വാർഷിക ലോഗോഡിസൈൻ ചെയ്ത ബാസിത്ത് ഖാന് നഗരസഭ ചെയർമാൻ ഉപഹാരം നല്കി. തുടർന്ന് കുട്ടികളുടെ ഫ്ലാഷ് മോബ് നടന്നു. പി.ടി.എ പ്രസിഡണ്ട് 

സെയ്ഫുദ്ദീൻ നറുക്കിൽ അധ്യക്ഷത വഹിച്ചു. സി.ടി മുഹമ്മദ് അഷ്റഫ്, ഒ.സുബീഷ് , മെഹബൂബ സിറാജ്, സാജിദ് പുതിയോട്ടിൽ, പി.എസ് അനുപമ , പി.കെ.മനോജ് കുമാർ , മജീദ് പുളിക്കൽ എന്നിവർസംസാരിച്ചു. പ്രധാനധ്യാപകൻ കെ. വാസു സ്വാഗതം പറഞ്ഞു.

പടം: ലോകലഹരി വിരുദ്ധ ദിനം ചേന്ദമംഗല്ലൂർ ജി.എം യൂ.പി സ്ക്കൂളിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു. 

Follow us on :

More in Related News