Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാര്‍ ജേക്കബ് തുങ്കുഴി, ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം: മാര്‍ പോളി കണ്ണുക്കാടന്‍

17 Sep 2025 17:45 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

മാര്‍ ജേക്കബ് തുങ്കുഴി, ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം:

മാര്‍ പോളി കണ്ണുക്കാടന്‍

അഗാധമായ ആത്മീയതയും മാനവികതയും ഒന്നുചേര്‍ന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തുങ്കുഴി പിതാവ്. മൂന്നു രൂപതകളില്‍ അജപാലന ശുശ്രൂഷ നടത്തി വിശ്വാസി സമൂഹത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ വേര്‍പാട് കേരള കത്തോലിക്കാ സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്.

കറയറ്റ സഭാ സ്‌നേഹവും അര്‍പ്പണ മനോഭാവവും കൈമുതലുള്ള ഇടയശ്രേഷ്ഠനായിരുന്നു അദ്ദേഹം. നാല്‍പ്പത്തിമൂന്നാം വയസ്സില്‍ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി നിയോ ഗിക്കപ്പെട്ട അദ്ദേഹം പിന്നീട് ചുരുങ്ങിയ കാലം താമരശ്ശേരിയില്‍ ബിഷപ്പായി സേവനമനുഷ്ഠി ച്ചു. പിന്നീട് പത്ത് വര്‍ഷത്തോളം തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിസ്തുല സേവനമാണ് നടത്തിയത്. എല്ലാ അര്‍ഥത്തിലും, ഫ്രാന്‍സിസ് പാപ്പ പറഞ്ഞതുപോലെ അജഗ ണത്തിന്റെ മണമറിഞ്ഞ് പ്രവര്‍ത്തിച്ച ഇടയനായിരുന്നു അദ്ദേഹം.

മധ്യതിരുവിതാംകൂറില്‍ നിന്ന് മുപ്പതുകളില്‍ മലബാറിലേക്ക് കുടിയേറിയ കര്‍ഷകകുടുംബത്തി ലാണ് അദ്ദേഹം ജീവിച്ചതും വളര്‍ന്നതും. അതിനാല്‍ തന്നെ മലയോര കര്‍ഷകരുടെ ആധി കളും ആശങ്കകളും സ്വപ്‌നങ്ങളും ഇല്ലായ്മകളും തൊട്ടറിഞ്ഞാണ് അദ്ദേഹം വളര്‍ന്നത്. അതി നാല്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ ശുശ്രൂഷയിലും രൂപതാസാരഥ്യത്തിലും മലയോര ജനത യുടെ കണ്ണീരിന്റെയും സ്വപ്‌നങ്ങളുടെയും നിഴലാട്ടമുണ്ടായത് സ്വാഭാവികം.

ഇരിങ്ങാലക്കുട രൂപതയോട് അദ്ദേഹത്തിന് പിതൃതുല്യമായ ബന്ധമാണുണ്ടായിരുന്നത്. രൂപത യുടെ വളര്‍ച്ചയിലും വികസന പദ്ധതികളും അദ്ദേഹം ഏറെ താല്‍പര്യം പ്രകടിപ്പിച്ചു. ഇരിങ്ങാ ലക്കുട രൂപതയിലെ വൈദികരോടും സന്യസ്തരോടും വിശ്വാസികളോടും അദ്ദേഹം എന്നും സ്‌നേഹവാല്‍സല്യങ്ങള്‍ പ്രകടിപ്പിച്ചു പോന്നു.

70 വര്‍ഷത്തോളം ദീര്‍ഘിച്ച പൗരോഹിത്യ ശുശ്രൂഷയില്‍ 34 വര്‍ഷവും അദ്ദേഹം 3 രൂപതകളി ലായി മേല്‍പ്പട്ട ശുശ്രൂഷ നിര്‍വഹിച്ചു. 'ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ' എന്ന അപ്പ സ്‌തോലവചനമായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. അതിനാല്‍ ആത്മീയതയോടൊപ്പം ഉന്നതമായ മാനവികമായ മുല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു െ്രെകസ്തവ വിശ്വാസിയെയാണ് അദ്ദേഹം സ്വപ്നം കണ്ടത്. അദ്ദേഹത്തിന്റെ ജീവിതമാകെ ഈ ജീവിത ദര്‍ശനത്തിന്റെ നിറനി ലാവുണ്ട്. സദാ പുഞ്ചിരിക്കുന്ന മുഖവും വിനയപൂര്‍വമുള്ള പെരുമാറ്റവും ലളിത ജീവിതവും അദ്ദേഹത്തിന്റെ മുഖമുദ്രയായതില്‍ അത്ഭുതമില്ല.

എപ്പോഴും പ്രത്യാശയുടെ നാളെകളിലേക്കാണ് അദ്ദേഹം നോട്ടമിട്ടിരുന്നത്. കത്തോലിക്കാ സഭയും െ്രെകസ്തവ സമൂഹവും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുമുണ്ടായിരുന്നു. എന്നാല്‍ ക്രിസ്തുവിന്റെ സുവിശേഷം എല്ലാവരേയും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും പാതയില്‍ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേ യിരുന്നു.

സൗമ്യമായി പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടണമെന്ന് വിശ്വസിച്ച അദ്ദേഹം വിശ്വാസി സമൂഹം വൈദികരില്‍ നിന്നും വൈദികമേലധ്യക്ഷന്മാരില്‍ നിന്നും സന്യസ്തരില്‍നിന്നും കൂടുതല്‍ മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. തൃശൂര്‍ അതിരൂപതയുടെ ആധുനികതയിലേക്കുള്ള വളര്‍ച്ചയില്‍ നിരവധി മഹാ സംരംഭങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. വിശ്വാസി സമൂഹത്തിന്റെയും സഹവൈദികരുടെയും നിര്‍ലോഭമായ പിന്തുണ കൊണ്ടാണ് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജും മേരിമാത മേജര്‍ സെമിനാരിയും ജ്യോതി എന്‍ജിനീയറിംഗ് കോളജ് ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ യാഥാര്‍ഥ്യമായതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞു.

സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ തിളക്കമാര്‍ന്ന ഒരു കാലഘട്ടത്തിന്റെ പ്രതീകം കൂടി യാണ് അന്തരിച്ച തുങ്കുഴി പിതാവ്. മാറുന്ന കാലത്തിനനുസരിച്ച് അജപാലന ശുശ്രൂഷയില്‍ കൂടുതല്‍ മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെയും കരസ്പര്‍ശമുണ്ടാകണെന്ന് അദ്ദേഹം ജീവി തത്തിലുടനീളം നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ദൈവം തന്ന സുദീര്‍ഘമായ ജീവിതത്തെ വിശുദ്ധവും വിസ്മയനീയവുമായ രീതികളില്‍ ജീവിച്ച് പിതാവായ ദൈവത്തിന് അദ്ദേഹം കാഴ്ച യര്‍പ്പിച്ചുവെന്ന് നമുക്ക് കരുതാം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസികളും സ്‌നേഹാദരപൂര്‍വം അര്‍പ്പിക്കുന്ന പ്രാര്‍ഥനയിലും അനുശോചനത്തിലും ഞാനും പങ്കുചേരുന്നു. സഫലമായ ആ ജീവിതത്തിന് പിതാവായ ദൈവം പ്രതിഫലം നല്‍കട്ടെയെന്നും മാര്‍ പോളി കണ്ണുക്കാടന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു


Follow us on :

More in Related News