Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2025 23:52 IST
Share News :
വൈക്കം: സമൂഹത്തിലെ മറ്റ് ഇതര
ജനവിഭാഗങ്ങൾ ഉൾപ്പടെയുള്ളവരുടെ നിക്ഷേധിക്കപ്പെട്ട പ്രശ്നങ്ങൾക്ക് വേണ്ടി അവകാശങ്ങൾക്കായി ശക്തമായ പോരാട്ടം നടത്തിയവരിൽ മുൻപന്തിയിൽ മന്നത്ത് പത്മനാഭനായിരുന്നുവെന്ന്
എൻ എസ് എസ് വൈസ് പ്രസിഡൻ്റ് എം. സംഗീത് കുമാർ പറഞ്ഞു. വൈക്കത്ത് നടന്ന നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മന്നത്ത് പത്മനാഭന്റെ ദർശനങ്ങളും ആദർശനങ്ങളുമാണ് ഇന്നും എൻ.എസ്.എസ്. പിന്തുടരുന്നതെന്നും മന്നം സോഷ്യൽ സർവിസ് സൊസൈറ്റിയിലൂടെ അനവധി പേർക് തൊഴിൽ നല്കുവാൻ സാധിച്ചുവെന്നും , മുന്നോക്ക വിഭാഗങ്ങൾക്കായി കേരളത്തിൽ മുന്നോക്ക വിഭാഗക്ഷേമ കോർപ്പറേഷൻ സ്ഥാപിക്കുവാൻ സാധിച്ചത്
എൻ എസ് എസിന്റെ ശക്തമായ പരിശ്രമത്തിന്റെ ഫലമായിട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈക്കം താലൂക്ക് എൻ.എസ് എസ് യൂണിയന്റെ നേതൃത്വത്തിൽ
ഒരു വർഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യൻ എന്ന പരിപാടിയുടെ സമാപനവും യൂണിയൻ്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ബീച്ച് മൈതാനിയിൽ നടന്ന മഹാ സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാർ കോയിക്കൽ, ഡയറക്ടർ ബോർഡ് അംഗം ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ,രജിസ്ട്രാർ വി.വി.ശശിധരൻ നായർ , കോട്ടയം യൂണിയൻ പ്രസിഡൻ്റ് ബി. ഗോപകുമാർ , കൊച്ചി യൂണിയൻ പ്രസിഡൻ്റ് ഡോ.എൻ.സി. ഉണ്ണികൃഷ്ണൻ , മീനച്ചിൽ യൂണിയൻ ചെയർമാൻ കെ എസ്. അനിൽകുമാർ , വനിതാ യൂണിയൻ പ്രസിഡൻ്റ് കെ.ജയലക്ഷ്മി, യൂണിയൻ വൈസ് ചെയർമാൻ പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ .ആർ. നായർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ യൂണിയന്റെ വെബ്സൈറ്റ് ഉൽഘാടനവും സോവനീറിന്റെ പ്രകാശനവും നടന്നു. മഹാസമ്മേളനത്തിന് മുന്നോടിയായി
എൻ എസ്.എസിന്റെ ശക്തി വിളിച്ചോതി
ക്ഷേത്ര നഗരിയെ സ്വർണ്ണ വർണ്ണത്തിലാഴ്ത്തി നടത്തിയ സാംസ്കരിക ഘോഷയാത്രയിൽ യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗങ്ങളിൽനിന്നായി കാൽ ലക്ഷത്തിലധികം അംഗങ്ങൾ പങ്കെടുത്തു. ഘോഷയാത്രക്ക് വാദ്യമേളങ്ങളും , നിശ്ചല ദൃശ്യങ്ങളും , കലാരൂപങ്ങളും നിലക്കാവടികളും മിഴിവേകി.
Follow us on :
Tags:
More in Related News
Please select your location.