Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2024 22:56 IST
Share News :
ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ ഗോൾ നേടാൻ ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു, അതും പ്രീമിയർ ലീഗിലെ പത്തൊൻപതാം സ്ഥാനക്കാരായ വോൾവ്സിനോട്.
വോൾവ്സിൻ്റെ തട്ടകത്തിൽ ഇന്ന് നടന്ന സിറ്റി വോൾവ്സ് മത്സരത്തിൽ സിറ്റി ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ഏഴാം മിനിറ്റിൽ തന്നെ വോൾവ്‌സ് ലീഡ് നേടി. ഏകപക്ഷീയമായ മത്സരം പ്രതീക്ഷിച്ചു എത്തിയ സിറ്റി ആരാധകർ ഇങ്ങനെ ഒരു തുടക്കം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ആക്രമണം അഴിച്ചുവിട്ട സിറ്റി 33ാം മിനിറ്റിൽ ഗ്വാർഡിയോളിലൂടെ സമനില ഗോൾ നേടി, ബോക്സിനു പുറത്ത് നിന്നും ഷൂട്ട് ചെയ്തൊരു ഗോൾ.
പിന്നീടങ്ങോട്ട് വിജയഗോൾ നേടാനുറച്ചുള്ള സിറ്റിയുടെ നീക്കങ്ങളായിരുന്നു. ഒടുവിൽ 95ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിൽ നിന്നും ഹെഡറിലൂടെ സ്റ്റോൺസ് സിറ്റിയുടെ വിജയഗോൾ നേടി.
ഈ വിജയത്തോടെ സിറ്റി ഒന്നാം സ്ഥാനത്തേക്ക് എത്തിയെങ്കിലും, ഇന്ന് ചെൽസിയെ നേരിടുന്ന ലിവർപൂൾ ജയിച്ചാൽ സിറ്റിയെ പിന്തള്ളി ലിവർപൂൾ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തും. ഇതുവരെ മാഞ്ചസ്റ്റർ സിറ്റി മാത്രമാണ് ഈ സീസണിൽ തോൽവി അറിയാതെ മുന്നേറുന്നത്.
Follow us on :
Tags:
More in Related News
Please select your location.