Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2026 19:49 IST
Share News :
ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. ഭാര്യ ഷര്‍മിള (28), ഭാര്യാമാതാവ് പത്മാവതി (58) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ചെല്ലമുത്തു അരിവാള്‍ ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയത്.
രാമനാഥപുരത്തെ പട്ടണംകാത്താന്‍ പഞ്ചായത്തിലെ വൈഗൈ നഗറിലാണ് സംഭവം. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം.
വിദേശത്ത് ജോലി ചെയ്തിരുന്ന ചെല്ലമുത്തു അടുത്തിടെയാണ് നാട്ടിലെത്തിയത്. ദമ്പതികള്‍ക്കിടയില്‍ നിരന്തരം കുടുംബപ്രശ്നങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വ്യാഴാഴ്ച രാവിലെയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ആക്രമണം നടന്നത്.
കൊലപാതകത്തിന് ശേഷം അരിവാളുമായി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തിയ പ്രതി കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്
Follow us on :
Tags:
More in Related News
Please select your location.