Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 14:30 IST
Share News :
തലയോലപ്പറമ്പ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ 77-ാമത് ധീര രക്തസാക്ഷിത്വദിനം ആചരിച്ചു.
തലയോലപ്പറമ്പ് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ ഗാന്ധിജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം പ്രസിഡന്റ് വി.റ്റി ജെയിംസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ശരിധരൻ വാളവേലി,
എം.ജെ. ജോർജ്, ജോസ് വേലിക്കകം, പി.കെ. ജയപ്രകാശ്, നിസാർ വരവുകാല, പി.കെ.അനിൽകുമാർ, ജോൺസൺ കൊച്ചു പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് ഭവനിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു ഉദ്ഘാടനം ചെയ്തു. പി.വി സുരേന്ദ്രൻ, പോൾ തോമസ്, പി.എം മക്കാർ, എം.ആർ ഷാജി, ഷൈൻ പ്രകാശ്, ജോൺ തറപ്പേൽ, വിജയമ്മ ബാബു, സുഭഗൻ കോട്ടൂരുത്തിൽ, അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.