Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 23:23 IST
Share News :
വൈക്കം: രാമായണ - മഹാഭാരത കാവ്യങ്ങൾ സംഘപരിവാർ ശക്തികളുടെ കുത്തകയല്ലെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മതങ്ങളില്ലാതിരുന്ന കാലത്ത് പിറവിയെടുത്ത കാവ്യങ്ങളുടെ കുത്തക എങ്ങനെയാണ് മതങ്ങളുടേതാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാകവി പാലായുടെ വസതിയിൽ നിന്നും വൈക്കത്തേയ്ക്ക് നടത്തിയ സാംസ്കാരിക യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മഹാകവി പാലായുടെ വസതിയിൽ നിന്നും സാംജി ടി.വി.പുരത്തിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.ശ്രീലതാ വർമ്മ വൈസ് ക്യാപ്റ്റനായിരുന്നു.ചടങ്ങിൽ
എസ്.ബിജു അധ്യക്ഷത വഹിച്ചു. ഫിദ ഫാത്തിമ കവിതാലാപനം നടത്തി.
ആർ.സുശീലൻ ,ഡോ രാജുവള്ളിക്കുന്നം , എം.ഡി. ബാബുരാജ് ,സി.കെ.ആശ എം എൽ എ, ശ്രീജി ഷാജി ,പി.ആർ സാബു, ഡി.രഞ്ജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ. ഓംചേരിയുടെ ജന്മഗൃഹം സന്ദർശിക്കലും, ഓംചേരി അനുസ്മരണവും ഇതിനോടനുബന്ധിച്ച് നടത്തി.
Follow us on :
Tags:
More in Related News
Please select your location.