Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2026 10:37 IST
Share News :
പഠിച്ചിറങ്ങിയവർ കലാലയ കാലം ജീവിതാവസാനം വരെ നിധി പോലെ കാക്കുമെന്നു ഗാനരചയിതാവും കവിയുമായ വയലാർ ശരത് ചന്ദ്ര വർമ്മ പറഞ്ഞു. കുറ്റിപ്ലാങ്ങാട് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ പൂർവ്വ വിദ്യാർഥി സംഗമത്തിൽ സംസാരിക്കുകയായിരുന്നു വയലാർ. കൂടിച്ചേരലുകൾ മനസിനെ സന്തുഷ്ടമാക്കി ചെറുപ്പത്തെ തിരിച്ചു കൊണ്ടു വരും. നാടിന് പ്രയോജനകരമായ കാര്യങ്ങൾക്ക് ഈ കൂടിചേരലുകൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.പി.ടി.എ പ്രസിഡന്റ യു.സി. വിനോദിന്റെ അധ്യക്ഷതയിൽ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുഗുണൻ ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി മുഖ്യ പ്രഭാഷണം നടത്തി.
പൂർവ്വ അധ്യാപകർ, ത്രിതല ജനപ്രതിനിധികൾ, വിവിധ തലങ്ങളിൽ ശ്രദ്ധേയരായവർ എന്നിവരെ സമ്മേളനത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. അഞ്ജു രാജേഷ്, ഇ.എസ്. സുരേഷ്, ഈപ്പൻ മാത്യു, കെ.ഷിബു, എം.പി.രാജേഷ്, കെ.കെ. ധർമിഷ്ടൻ, സാബു ജോസഫ് , ജെമിനി, ഐസി മോൾ ബിപിൻ, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, ജോബി ജോസഫ് എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.