Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2026 21:35 IST
Share News :
വള്ളിക്കുന്ന് അരിയല്ലൂർ എം വി എച്ച് എസ് എസ് ൽ ദീർഘകാലത്തെ സ്തുത്യർഹസേവനാനന്തരം വിരമിക്കുന്ന അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും വിവിധ മേഖലകളിൽ പുരസ്കാരത്തിന് അർഹരായവർക്കും സ്നേഹാദരവും ചടങ്ങിൽ വെച്ച് കലാകായിക മേഖലയിൽ പ്രതിഭ തെളിയിച്ച കുട്ടികളെ ആദരിക്കുകയും ചെയ്തു .ചടങ്ങിൽ പിടിഎ പ്രസിഡൻറ് സി. ഷിജു സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ അധ്യക്ഷത വഹിച്ചു. ജിതേഷ് സി ആർ, വിഷയാവതരണം നടത്തി. മഹേഷ് പാലാഴി ഉദ്‌ഘാടനം ചെയ്തു. താനൂർ ഡി.വൈ.എസ്.പി. പ്രമോദ്.പി വിശിഷ്ടതിഥിയായി. എ ഇ ഒ ബിന്ദു ടീച്ചർ പങ്കെടുത്തു.
ഉപഹാര സമർപ്പണം സ്കൂൾ മാനേജർ കെ കെ വിശ്വനാഥൻ നിർവഹിച്ചു. എം രാജേന്ദ്രനാഥ് , ശ്രീജയ (പ്രിൻസിപ്പൽ) സത്യകുമാർ (അധ്യാപകൻ), മധു എം (അധ്യാപകൻ) രവീന്ദ്രൻ പി വി, (അധ്യാപകൻ)വിനോദ പി (അധ്യാപകൻ ,) കേശവദാസ്പി,( ഓഫീസ് സ്റ്റാഫ്), ബിന്ദു ഭാസ്കർ (SPC അധ്യാപിക,), വിജിത്ത് സി. (അധ്യാപകൻ) തുടർന്ന് ദേശീയ സംസ്ഥാന മേളകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള ആദരവും വിതരണം ചെയ്തു
Follow us on :
Tags:
More in Related News
Please select your location.