Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിദരിദ്രർക്ക് ജീവനോപാധികൾ വിതരണം ചെയ്തു.

13 Nov 2024 17:38 IST

WILSON MECHERY

Share News :

ചാലക്കുടി: നഗരസഭയിലെ അതിദാരിദ്ര്യ വിഭാഗത്തിൽ പെട്ട ഗുണഭോക്താക്കളിൽ ഉപജീവനം ആവശ്യപ്പെട്ടവർക്കുള്ള ജീവനോപാധികൾ വിതരണം ചെയ്തു.

ആട് വളർത്തൽ കോഴി വളർത്തൽ,

ലോട്ടറി കച്ചവടംഎന്നിവക്കുള്ള സഹായങ്ങളാണ്

വിതരണം ചെയ്തത്.

അതിദരിദ്ര പട്ടികയിൽ നിന്നും മുക്തരാക്കുക എന്ന ലക്ഷ്യത്തിലേക്ക്, കുടുംബശ്രീയുടെ സഹകരണത്തോടെ നഗരസഭ നടപ്പിലാക്കുന്ന 

ഈ പദ്ധതിയുടെ ഉത്ഘാടനം, വൈസ് ചെയർപേഴ്സൻആലീസ് ഷിബു നിർവ്വഹിച്ചു.

ക്ഷേമകാര്യ ചെയർപേഴ്സൺ പ്രീതി ബാബു അധ്യക്ഷയായി.

കൗൺസിലർമാരായ വി.ഒ.പൈലപ്പൻ, ഷിബു വാലപ്പൻ,സി.എസ് സുരേഷ്, റോസി ലാസർ , സെക്രട്ടറി വി.എസ് സന്ദീപ് കുമാർ ,CDS ചെയർപേഴ്സൻ സുബി ഷാജി, ജോമോൾ ബാബു ,ദീപ്തി.A.K, എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News