Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യക്ഷഗാന മല്‍സരത്തില്‍ എതിരാളികളില്ലാതെ കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ് സ്‌കൂള്‍

30 Nov 2024 22:34 IST

ജേർണലിസ്റ്റ്

Share News :



കഞ്ഞിക്കുഴി: യക്ഷഗാന മല്‍സരത്തില്‍ എതിരാളികളില്ലാതെ കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ് സ്‌കൂള്‍. എച്ച്.എസ് വിഭാഗത്തിലാണ് സ്‌കൂള്‍ തുടര്‍ച്ചയായ വിജയം നേടിയത്. 2013 മുതല്‍ യക്ഷഗാന മല്‍സരത്തില്‍ ആരംഭിച്ച വിജയമാണ് ഇപ്പോഴും തുടരുന്നത്. കാസര്‍ഗോഡ് സ്വദേശി എം.മാധവനാണ് പതിനൊന്ന് വര്‍ഷമായി പരിശീലനം നല്‍കുന്നത്. വിഷ്ണു പുരാണത്തില്‍ നിന്നുള്ള കൃഷ്ണന്റെ കഥയാണ് അവതരിപ്പിച്ചത്. ഒരു മാസം കൊണ്ടാണ് കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ഇ.വി സ്വാതി, ആദിത്യ ലാജി, വൈഗ വിനു, ഭവ്യ പി. പ്രജിത്, മാനവ് കെ. സുരേഷ്, ആല്‍ഫിന ഫാത്തിമ, അനന്യ.എസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Follow us on :

More in Related News