Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമരകത്ത് നാളെ ​(വ്യാഴാഴ്ച)മോക്ഡ്രിൽ നടത്തും

18 Dec 2024 19:06 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി :ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്തനിവാരണ സേനയുമായി ചേർന്ന് നാളെ​(വ്യാഴാഴ്ച, ഡിസംബർ 19)​ കുമരകം കവണാറ്റിൻകരയിൽ മോക്ഡ്രിൽ നടത്തും. വെള്ളപ്പൊക്ക ദുരന്തങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവരെ രക്ഷപ്പെടുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ ദുരന്തനിവാരണ സേനയും നടത്തുന്ന പ്രവർത്തനങ്ങൾ പ്രായോഗികമായി പരിചയപ്പെടുത്തുന്നതിനായാണ് മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. കവണാറ്റിൻകര പാലത്തിനു സമീപം രാവിലെ 10 മുതലാണ് മോക്ഡ്രിൽ. വിവിധ വകുപ്പുകളും എൻ.ഡി.ആർ.എഫും മോക്ഡ്രില്ലിന്റെ ഭാഗമാകും.   



Follow us on :

More in Related News