Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പ് പഞ്ചായത്തിൽ പാടം അനധികൃതമായി മണ്ണിട്ട് നികത്തൽ; പ്രദേശവാസികൾ വെള്ളക്കെട്ടിൽ.

20 Jun 2025 16:24 IST

santhosh sharma.v

Share News :

വൈക്കം: ചെമ്പ് പഞ്ചായത്ത് 9-ാം വാർഡിൽ തേരാറ്റ് പുഴ ഭാഗത്ത് സ്വകാര്യ വ്യക്തി പാടത്ത് അനധികൃതമായി മണ്ണിട്ട് നികത്തിയത് മൂലം പ്രദേശവാസികൾ വെള്ളക്കെട്ട് ദുരിതത്തിലെന്ന് ആക്ഷേപം. മിച്ചഭൂമി കിട്ടിയ 10 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് തന്മൂലം ചെറു മഴ പെയ്താൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കൃഷിഭവൻ, പഞ്ചായത്ത്, വില്ലേജ് എന്നിവയുടെ അനുമതിയില്ലാതെയാണ് അനധികൃതമായി പാടം നികത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ മേഖലാ സെക്രട്ടറി കെ.ജി അശോക് കുമാർ ആവശ്യപ്പെട്ടു.

Follow us on :

More in Related News