Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2026 21:29 IST
Share News :
തലയോലപ്പറമ്പ്: ലഹരിക്കെതിരെ
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ തൂഫാൻ ഗ്രാമസഭ സംഘടിപ്പിച്ചു. വർദ്ധിച്ച് വരുന്ന ലഹരി വിപത്തിനെതിരെ ഗ്രാമസഭയിൽ പങ്കെടുത്ത വീട്ടമ്മമാർ അടക്കമുള്ളവർക്ക് ബോധവൽക്കരണ ക്ലാസും നൽകി. തലയോലപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം നിഷ വി.നായർ അധ്യക്ഷത വഹിച്ചു. വൈക്കം പോലീസ് സബ് ഡിവിഷനിലെ തൂഫാൻ ക്ലാസുകൾക്ക് ചുമതല വഹിക്കുന്ന കുറവിലങ്ങാട് എ.എസ്. ഐ സ്വപ്ന കരുണാകരൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, തലയോലപ്പറമ്പ് പോലീസ് പി ആർ ഒ പി.ജി രാധാകൃഷൻ, ഗ്രാമ പഞ്ചായത്ത് അംഗം മിനി ബെന്നി, സി.കെ പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.