Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2026 12:33 IST
Share News :
വൈക്കം: ആചാര പെരുമയോടെ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള മുഖ സന്ധ്യ വേലയുടെ കോപ്പു തൂക്കൽ നടന്നു. ക്ഷേത്ര കലവറയിൽ നിറദീപം തെളിയിച്ച് വിഘ്നേശ്വരനെ സങ്കൽപ്പിച്ച് തൂശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതുക്കൽ ചടങ്ങ് നടത്തിയത്.
വൈക്കത്തഷ്ടമിയ്ക്കും സന്ധ്യ വേലക്കും മുന്നോടിയായായി ആചാര തനിമയോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പു തൂക്കൽ. ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതുക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി കമ്മീഷണർ കെ.ഇന്ദു കുമാരി ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. വിമൽ കുമാറിനെ ഏൽപ്പിച്ചു. അസിസ്റ്റൻ്റ് കമ്മീഷണർ എസ്. അഭിലാഷ് ചടങ്ങിൽ പങ്കെടുത്തു. പ്രതീകാന്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്ന് ഏൽപ്പിച്ചതോടെ ചടങ്ങുകൾക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്ര കാര്യക്കാരനായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എറ്റുവാങ്ങുന്നതായി വിശ്വാസം. മുഖ സന്ധ്യ വേല നാളെ ( ഒക്ടോബർ 25) ആരംഭിക്കും.
വിശേഷാൽ ചടങ്ങുകൾക്ക് ശേഷം വൈക്കത്തപ്പന്റ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിക്കും. വൈകിട്ട് 8 ന് വിളക്കെഴുന്നള്ളിപ്പും നടക്കും. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ പ്രധാന ചടങ്ങുകൾ. ദേവസ്വം ഭാരവാഹികളും ഭക്തരും ഉൽസവത്തിന് മുമ്പ് വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് മുഖ സന്ധ്യ വേല. തുലാമാസത്തിലെ രേവതി നക്ഷത്രത്തിൽ തുടങ്ങി കാർത്തിക നാളിൽ സമാപിക്കുന്ന മുഖ സന്ധ്യ വേല ഏറ്റുമാനൂർ , തെക്കുംകൂർ, അമ്പലപ്പുഴ, തിരുവല്ല എന്നിവിടങ്ങളിലെ നാട്ടുരാജാക്കൻമാർ നടത്തിയിരുന്നതാണ്. നിലവിൽ ദേവസ്വം നടത്തി വരുന്നു. തുടർച്ചായി നാലു ദിവസം നടത്തുന്ന മുഖ സന്ധ്യവേല 28 ന് സമാപിക്കും. നവംബർ 15-ന് വൈക്കം സമൂഹത്തിന്റെ സന്ധ്യവേല, ഒറ്റപണ സമർപ്പണം, 17 ന് കന്നഡ - തെലുങ്ക് സമൂഹത്തിന്റെ സന്ധ്യ വേല, ഒറ്റപണ സമർപ്പണം 18 ന് തമിഴ് വിശ്വബ്രഹ്മസമാജത്തിന്റ സന്ധ്യ വേല , അഷ്ടമി യുടെ കോപ്പൂ തൂക്കൽ19 ന് വടയാർ സമൂഹത്തിൻറ സന്ധ്യവേല ,ഒറ്റപ്പണ സമർപ്പണം, കൊടിയേറ്ററിയിപ്പ്, വൈക്കം ടൗണിലെ സംയുക്ത എൻ.എസ്.എസ് കരയോഗം നടത്തുന്ന കുലവാഴ പുറപ്പാട് എന്നിവ നടക്കും.
നവം. 20 നാണ് കൊടിയേറ്റ്. ഡിസംബർ 1 ന് പ്രസിദ്ധമായ വൈക്കത്തഷ്ടമി. 2 ന് ആറാട്ട് 3 ന് മുക്കുടി നിവേദ്യവും നടക്കും.
Follow us on :
Tags:
More in Related News
Please select your location.