Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2026 19:22 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം 'കലയ് വാനം 2026' ന് വർണ്ണാഭമായ തുടക്കം. പി ടി എ പ്രസിഡൻ്റ് ഷിജോ പി.എസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കലോത്സവത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജേക്കബ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി ഷാനോ, വാർഡ് മെമ്പർ മിനി ബെന്നി, പ്രിൻസിപ്പൽ ശ്രീലത, എച്ച്.എം സി. മായാദേവി അധ്യാപകരായ നിഷ നാരായൺ, ക്രിസ്റ്റോ, ദീപ, മീര തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ നൃത്തം, യു.പി വിഭാഗത്തിന്റെ ഗ്രൂപ്പ് ഡാൻസ്, ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന, തിരുവാതിര, മാർഗംകളി തുടങ്ങിയ നാടൻ കലാരൂപങ്ങളും, ഹിന്ദി-മലയാളം മോണോ ആക്ട്, മിമിക്രി, ദേശഭക്തിഗാനം, സംഘഗാനം എന്നിവയും കാണികളുടെ മനം കവർന്നു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നൂറിലധികം കുട്ടികൾ വേദിയിൽ അണിനിരന്നു.
Follow us on :
Tags:
More in Related News
Please select your location.