Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 21:14 IST
Share News :
വൈക്കം: ജനങ്ങൾക്ക് സംരംക്ഷണം നൽകേണ്ട പോലീസ് ഗുണ്ടകളെ സംരക്ഷിക്കുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിൽ നടക്കുന്നതെന്നും
പി.എസ്.സി ഒന്നാം റാങ്ക് ലഭിച്ചവർക്കുപോലും ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലെന്നും ചെറുപ്പക്കാരേയും കൃഷിക്കാരേയും ബുദ്ധിമുട്ടിലാക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അതിനാൽ തന്നെ ജനങ്ങൾ പിണറായി വിജയൻ സർക്കാരിനെ ഇത്തവണ താഴെ ഇറക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യം, വിദ്യാഭ്യാസ മേഖലകളെല്ലാം തകർന്നെന്നും സി.പി.എമ്മിന്റെ നേതാക്കളുടെ ബന്ധുക്കൾക്ക് മറ്റും പി.എസ്.സി യിൽ നിയമനം നൽകുന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മെയ് മാസം മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നും 2000 രൂപ ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നും അതോടൊപ്പം പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനി മോൻ്റെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി.വേണുഗോപാൽ. സീതാറാം ഓഡിറ്റോറിയത്തി നടന്ന കൺവെൻഷനിൽ നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, മുൻമന്ത്രി കെ.സി. ജോസഫ്, യു.ഡി.എഫ്. കൺവീനർ ഫിൽസൺ മാത്യൂസ്, ടോമി കല്ലാനി, അഡ്വ.പി.എ സലിം , മോഹൻ ഡി. ബാബു, ബി.അനിൽകുമാർ, പി. എൻ ബാബു, പി.വി. പ്രസാദ്, അഡ്വ.പി.പി സിബിച്ചൻ, പി.ഡി. ഉണ്ണി, എം.കെ. ഷിബു. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, മുസ്ലീംലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് ബഡായി ,ആർ.എസ്.പി ജില്ലാ സെക്രട്ടറി അരുൺ, സി.എം.പി സംസ്ഥാന കമ്മറ്റി അംഗം കെ. കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മണ്ഡങ്ങളിൽ നിന്നായി നേതാക്കളും പ്രവർത്തകരും അടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.