Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 16:23 IST
Share News :
വൈക്കം : കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
'ആകാശമിഠായി' നവംബർ 27 മുതൽ 30 വരെ തലയോലപ്പറമ്പിൽ നടക്കും. എ.ജെ.ജെ.എം എച്ച്.എസ്. എസ് പ്രധാന വേദിയായിട്ടുള്ള ഏഴിടങ്ങളിലായാണ് മത്സരം നടക്കുക.13 സബ് ജില്ലകളിൽ നിന്നായി യു.പി, എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗങ്ങളിൽ നിന്നായി 10,000 കുട്ടികൾ 298 ഇനങ്ങളിലായി കലോത്സവത്തിൽ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ ഭാഗമായി പന്തൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. ഷാജിമോൾ അധ്യക്ഷത വഹിച്ചു. സി. കെ ആശ എംഎൽഎ പന്തലിൻ്റെ കാൽനാട്ടൽ കർമ്മം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസമ്മ ,സ്റ്റേജ് & പന്തൽ കമ്മിറ്റി കൺവീനർ നാസർ മുണ്ടക്കയം, ഹൈസ്കൂൾ എച്ച്.എം മായാദേവി, വി.എച്ച്.എസ് എച്ച്.എം രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. 27ന് രാവിലെ 10.30 ന് സി.കെ. ആശ എം.എൽ.എ കലോത്സവം
ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു അദ്ധ്യക്ഷത വഹിക്കും. വൈക്കം മഹമ്മദ് ബഷീറിന്റെ നാട്ടിൽ നടക്കുന്ന കലോത്സവത്തിന് അദ്ദേഹ ത്തിൻ്റെ പ്രേമലേഖനം എന്ന കഥയിലെ പ്രതീക്ഷകളുടെ പ്രതീകമായ ആകാശമിഠായി എന്ന പേരാണ് ഇട്ടിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.