Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2026 20:03 IST
Share News :
പരപ്പനങ്ങാടി : കിരനല്ലൂർ ന്യൂ കട്ട് പുതിയ പാലം പണികൾ തടസ്സപ്പെട്ടു ചീർപ്പിങ്ങൽ വാനനിരീക്ഷണ കേന്ദ്രത്തിലേക്കു ള്ള പ്രധാന യാത്രാമാർഗമായ ന്യൂകട്ട് പാലത്തിൻ്റെ നിർമാണം അധികൃതരുടെ അനാസ്ഥ യെത്തുടർന്ന് പാതിവഴിയിൽ മുങ്ങിയത്. നിലവിലുള്ള വീതികുറ ഞ്ഞ പാലത്തിന് പകരമായി 21.9 കോടി രൂപ വകയിരുത്തിയാണ് പുതിയ പാലത്തിൻ്റെ നിർമാണം ആരംഭിച്ചത്. എന്നാൽ, കൃത്യസമയത്ത് പ്രവൃത്തി തുടങ്ങാത്തത് മഴ കാരണം ഇപ്പോൾ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുക്കുകയും നാട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്.
മാസങ്ങൾക്ക് മുമ്പ് ഇതേ വിഷയം ഉന്നയിച്ചുകൊണ്ട് കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികളായ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി , നസറുദ്ദീൻ തങ്ങൾ കൊട്ടന്തല , എന്നിവർ പരാതി നൽകുകയും ഉദ്യോഗസ്ഥർ സലസന്ദർശനം നടത്തുകയും വെള്ളം ഉയരുന്നതിനനുസരിച്ച് വേണ്ട നടപടികൾ എടുക്കാമെന്ന് രേഖാമൂലം ഉറപ്പു നൽകുകയും ചെയ്തതായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് കട ലുണ്ടിപ്പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർ ന്നതോടെ, ദിവസങ്ങൾക്ക് മുൻപ് മാത്രം ആരംഭിച്ച പൈലിങ് ജോലികൾ പൂർണമായും തടസ്സപ്പെടുകയും ചെയ്തു. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളോളം യാ തൊരുവിധ നിർമാണപ്രവർത്ത നങ്ങളും നടത്താതെ അധികൃതർ പദ്ധതി നീട്ടിക്കൊണ്ടുപോ വുകയായിരുന്നു. ഒടുവിൽ കാലവർഷം തൊട്ടുമുന്നിലെത്തി യപ്പോഴാണ് പൈലിങ് ജോലി കളിലേക്ക് കടന്നത്. യഥാസമ യം നിർമാണം തുടങ്ങാത്തതി നാൽ പൈലിങ് പൂർത്തിയാക്കാനാകാതെ കരാറുകാരും അധികൃതരും ഇപ്പോൾ പെരുവഴിയി ലായിരിക്കുകയാണ്. പുഴയിലെ ശക്തമായ വെള്ളപ്പാച്ചിലിൽ നിർമാണ സാമഗ്രികൾ ഉൾപ്പെടെ ഒഴുക്കിൽപ്പെട്ട് തൊട്ടടുത്ത പാലത്തിൻ്റെ വിടവുകളിൽ കുടുങ്ങി നീരോയ്ക്ക് തടസ്സപ്പെടുകയും ആയത് വെള്ളപ്പൊക്കത്തിന് കാരണമാവും ചെയ്യുമെന്നുള്ള സാഹചര്യമാണുള്ളതെന്ന് നാട്ടുകാരും ആശങ്കയിലാണ്.
Follow us on :
Tags:
More in Related News
Please select your location.