Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 19:12 IST
Share News :
അടിമാലി: കട്ടമുടി പാടശേഖരത്ത് ആവേശം പകര്‍ന്ന് കൊയ്ത്തുത്സവം നടന്നു. അടിമാലി ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട
കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്താണ് ആദ്യഘട്ട കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. നാടന്‍പാട്ടുകളും മറ്റുമായി ഉത്സവലഹരിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആദിവാസി ഗ്രാമത്തിലെ എല്ലാവരും പങ്കെടുത്തു. അഡ്വ. എ. രാജ എം.എല്‍.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവര്‍ഷം അഞ്ച് ഏക്കറില്‍ താഴെ കൃഷി ചെയ്തിരുന്ന കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരത്തില്‍ ഈ വര്‍ഷം 14.4 ഏക്കറിലേക്ക് നെല്‍കൃഷി വര്‍ധിപ്പിച്ചു. 17 വ്യക്തിഗത കര്‍ഷകരും മുന്ന് കുടുംബശ്രീ യൂണിറ്റുകളും ഉള്‍പ്പെടെ 20 കര്‍ഷകരാണ് ഇപ്രാവശ്യം നെല്‍കൃഷി ചെയ്യുന്നത്. ആദിവാസി വിഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് കട്ടമുടിയിലെ കുഞ്ചിപെട്ടി. മുതുവാന്‍ വിഭാഗത്തില്‍പെട്ട ആളുകളാണ് ഇവിടെയുള്ളത്. നാലുവര്‍ഷം മുമ്പ് യു.എന്‍. ഡി.പി പദ്ധതിയിലൂടെ വീണ്ടും കൃഷി ആരംഭിച്ചു. ആ പദ്ധതി അവസാനിച്ചെങ്കിലും സംസ്ഥാ നസര്‍ക്കാറിന്റെ ഹരിത കേരളം മിഷന്‍ കുടിയിലെ നെല്‍കൃഷി മുന്നോട്ടുകൊണ്ടുപോകാന്‍ പ്രോത്സാഹനം നല്‍കി വരികയാണ്. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജയ് പി. കൃഷ്ണ, കൃഷി ഓഫിസര്‍ സിജി അപ്പു, എ. പ്രിയ പീറ്റര്‍, സലിം അലി ഫൗണ്ടേഷന്‍ ഡയറക്ടര്‍ ലളിത വിജയന്‍, കെ.വി.കെ ഫീല്‍ഡ് ഓഫിസര്‍ ആഷിബ, മുതുവാന്‍ സമുദായ സംഘടന സംസ്ഥാന പ്രസിഡന്റ് പാല്‍രാജ്, പാടശേഖര സമിതി പ്രസിഡന്റ് ജയേഷ് വനരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.