Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2025 10:08 IST
Share News :
തൊണ്ടയാട് കക്കോട്ടിശ്ശേരി മണ്ണത്തൂർ രാധാകൃഷ്ണൻ നായർ (82) അന്തരിച്ചു.
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഡയറക്ടറായും, സെൻറ് ജോസഫ് കോളേജ് ദേവഗിരി, മുൻ മൂക്കം ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചാവറ കൾച്ചറൽ സെൻറർ സെക്രട്ടറി, കേരള പരിസ്ഥിതിസംരക്ഷണ സമിതി മുൻ സെക്രട്ടറി (സ്പെക്), സഞ്ജയൻ ശതാബ്ദി സ്മാരക സമിതി മുൻ സെക്രട്ടറി, കാലിക്കറ്റ് ഹെറിറ്റേജ് ഫോറം, ഗാന്ധി പീസ് ഫൗണ്ടേഷൻ പിലാശ്ശേരി, സർവീസ് സൊസൈറ്റി പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു. കക്കോട്ടിരിക്കാവ് മുഖ്യരക്ഷാധികാരിയുമായിരുന്നു.
ഒട്ടനവധി ആനുകാലികങ്ങളിൽ ശാസ്ത്ര ലേഖനങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ആകാശവാണിയിലും സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: മങ്ങാടൻകണ്ടി മല്ലിക അമ്മ (റിട്ട. സിണ്ടിക്കേറ്റ് ബാങ്ക്)
മക്കൾ: അരുൺകുമാർ (എൻജിനീയർ – AtkinsRealis), അമ്പിളി (അസിസ്റ്റൻറ് പ്രൊഫസർ, ഗുരുവായൂരപ്പൻ കോളേജ്)
മരുമക്കൾ: ബിപിൻ (ബിസിനസ്), മാലിനി (KSFE, കോവൂർ)
സഹോദരങ്ങൾ: സ്വാമി കാശി തീർത്ഥാനന്ദ, വേണുഗോപാലൻ നായർ (കർഷക കോൺഗ്രസ് സംസ്ഥാന സമിതി അംഗം), ദിവാകരൻ (റിട്ട. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്), ജയരാജൻ, രത്നകുമാരി (പേരാമ്പ്ര), ധർമ്മരത്നൻ (റിട്ട. സെക്രട്ടറി, കുന്നമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്)
പരേതർ: ശാരദ അമ്മ, പത്മാവതി അമ്മ, സേതുമാധവൻ നായർ, വിജയൻ നായർ, ബേബി നായർ.
ശവസംസ്കാരം 2025 ഡിസംബർ 23 ഒരു മണിക്ക് കാവ് നഗർ നെല്ലിക്കോട് ഹൗസിങ് കോളനി വസതിയിൽ നിന്നും എടുക്കുന്നതും, രണ്ട് മണിക്ക് പിലാശ്ശേരി കൊയക്കാട് കുടുംബശ്മശാനത്തിൽ നടക്കും.
Follow us on :
More in Related News
Please select your location.