Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2025 20:11 IST
Share News :
കടുത്തുരുത്തി യൂണിയൻ 6383 -നമ്പർ വാലാച്ചിറ ശാഖയുടെ ആഭിമുഖ്യത്തിൽ
ഓണാഘോഷവും, ഗുരുദേവ ജയന്തിയും ആഘോഷിച്ചു.
കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം കെ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന വർണ്ണശബളമായ ചതയ ദിന ഘോഷയാത്ര നാടും നഗരവും പീതവർണ്ണ സാഗരമായി മാറി....
വാലാച്ചിറ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്നും ചതയ ദിന ഘോഷയാത്ര പുറപ്പെട്ട് വാലാച്ചിറ,ജംഗ്ഷൻ മേട്ടുംപാറ,ആദിത്യപുരം, ചാക്കിരി മുക്ക്,വാലാച്ചിറ കടവ് വഴി ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്നു തുടർന്ന് ദീപാരാധനയും അതിനുശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ ശാഖാ പ്രസിഡണ്ട് സോമൻ കണ്ണo പുഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്എൻഡിപി യൂണിയൻ സെക്രട്ടറി സി എം ബാബു മുഖ്യപ്രഭാഷണവും, പ്രശാന്ത് തോട്ടത്തിൽ,വാലാച്ചിറ സെന്റ് സെബാസ്റ്റ്യൻ ചർച്ച വികാരി റവ ഫാദർ ജോസഫ് മേയ്ക്കൽ ചതയ ദിന സന്ദേശവും,സിറിയക് ജോർജ്,ബിനു കുമാർ,വിനീത അനിൽകുമാർ, വാർഡ് മെമ്പർ ലൈസമ്മ മാത്യു, ഷിബു കെ പി എന്നിവർ ആശംസ പ്രസംഗം നടത്തി
തുടർന്ന് കലാപരിപാടികളിൽ പങ്കെടുത്ത് വിജയം കൈവരിച്ചവർക്ക് സമ്മാനദാനവും തുടർന്ന് വിവിധ ഓണ നിലാവ് 2025 എന്ന പേരിൽ വിവിധ കലാപരിപാടികളും, തിരുവാതിരകളിയും നടന്നു.
വിസ്മയ എസ്എൻഡിപി വനിതാ സംഘം വാലാച്ചിറ അവതരിപ്പിച്ച കൈകൊട്ടിക്കളിയും, ആയാംകുടി ചിലമ്പാട്ടം കലാസമിതി അവതരിപ്പിച്ച ചിലമ്പാട്ടവും പരിപാടികൾക്ക് കൊഴുപ്പേറി.......
Follow us on :
Tags:
More in Related News
Please select your location.