Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 19:14 IST
Share News :
കടുത്തുരുത്തി : ക്ഷീരവികസന വകുപ്പും കടുത്തുരുത്തി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും വിശദീകരണവും 2024 ഡിസംബര്‍ 9 - തീയതി തിങ്കളാഴ്ച രാവിലെ 10.30 ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്മിത എന്‍.പി യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം ബഹു. കടുത്തുരുത്തി എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.വി സുനില്‍ മുഖ്യ പ്രഭാഷണം നടത്തുന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കടുത്തുരുത്തി ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്നു. ക്ഷീരഗ്രാമം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വിഹിതമായി 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതമായി 13 ലക്ഷം രൂപയുമാണ് വിവിധ ക്ഷീരവികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്നത്. ക്ഷീരമേഖലയോട് താത്പര്യമുള്ള എല്ലാ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് നിവാസികളേയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.