Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2026 19:16 IST
Share News :
മുണ്ടക്കയം സ്രാമ്പിയിൽ ആരംഭിക്കുന്ന പാറമടക്കെതിരെ ജനരോക്ഷം ശക്തമാകുന്നു.
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ സ്രാമ്പിയിൽ പുതിയതായി ആരംഭിക്കുന്ന പാറമടക്കെതിരെ ജനരോക്ഷം ശക്തമാകുന്നു. പഞ്ചായത്തിലെ 20, 21, മൂന്ന് വാർഡുകളിലെ ജനങ്ങളെ പാറമടിയുടെ പ്രവർത്തനം ഗുരുതരമായി ബാധിക്കുമെന്നാരോപിച്ച് ശക്തമായ പ്രതിഷേധവുമായി പൊതുജനങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ആദ്യ ഭാഗമായി ജനകീയ കൂട്ടായ്മ യോഗം ചേർന്നു. സ്രാമ്പി ക്ലബ്ബ് അംഗണത്തിൽ ചേർന്ന സമ്മേളനത്തിന് പഞ്ചായത്ത് അംഗം ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ: പി.ജിരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോയ് കപ്പിലുമാക്കൽ, ബോബി. കെ മാത്യു പൊതുപ്രവർത്തകരായ കെ.എസ് രാജു, സിജു കൈതമറ്റം, റെജി പുഞ്ചവയൽ തുടങ്ങി നിരവധി പ്രമുഖ സംസാരിച്ചു. വർഷങ്ങൾക്കു മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന സ്വകാര്യ വ്യക്തിയുടെ പാറമട അടച്ച പൂട്ടിയിരുന്നു. അന്ന് ഇവിടെ ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിരുന്നു. വീണ്ടും ഇവിടെ പാറമട തുറന്നാൽ മേഖലയിൽ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുമെന്നും നാട്ടുകാർ ആരോപിക്കുന്നു. സ്രാമ്പിയിൽ തുടങ്ങുവാൻ പോകുന്ന പാറമടക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിനാണ് നാട്ടുകാർ തയ്യാറെടുക്കുന്നത്.
Follow us on :
More in Related News
Please select your location.