Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2025 20:41 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് സമഗ്രമായ പ്രവർത്തന മികവിനുള്ള ഐഎസ്ഒ പുരസ്കാരം ലഭിച്ചു.തൃശ്ശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ വെച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്തും കുടുംബശ്രീ ചെയർപേഴ്സൺ ഫൗസിയ ഉമ്മറും കൂടി പുരസ്കാരം ഏറ്റുവാങ്ങി.കാര്യക്ഷമതയും ഗുണനിലവാരവുമുള്ള ഓഫീസ് സംവിധാനം,സർക്കാർ അംഗീകാരമുള്ള ബൈലോ പ്രകാരമുള്ള പ്രവർത്തനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണം,സിഡിഎസ് മുഖേന നൽകുന്ന സേവനങ്ങളുടെ മികവ്,ഉയർന്ന പശ്ചാത്തല സൗകര്യങ്ങളോടുകൂടിയ സുസ്ഥിരവും സമഗ്രവുമായ ഓഫീസ് മികവ് എന്നിവ കൈവരിച്ചുകൊണ്ടാണ് കടപ്പുറം കുടുംബശ്രീ ഐഎസ് ഒ പുരസ്കാര നേട്ടത്തിന് അർഹമായത്.കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ടി.ആർ.ഇബ്രാഹിം,മെമ്പർ സെക്രട്ടറി ശ്രീകുമാർ,കുടുംബശ്രീ സിഡിഎസ് മാരായ ശുഭ ജയൻ,നസീമ,റാഫില,ഗീത,മൈമൂന,രജിത,അക്കൗണ്ടന്റ് സനുജ,ആർ.പി.സുജ,അഗ്രി സിആർപി സജിത എന്നിവർ പുരസ്കാര ചടങ്ങിൽ സന്നിഹിതരായി.
Follow us on :
Tags:
More in Related News
Please select your location.